city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലളിത് റിസോര്‍ട്ട് സമരം; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കും :സി ഐ ടി യു

കാസര്‍കോട്: (www.kasargodvartha.com 23.02.2016) ലളിത് റിസോര്‍ട്ടില്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് ജോലി നിഷേധിച്ച മാനേജ്‌മെന്റ് ധാര്‍ഷ്ട്യം അവസാനിപ്പിച്ച് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാന്‍ തയ്യാറാകണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ കമീഷണര്‍ ഉള്‍പ്പെടെ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചകളില്‍ ധിക്കാരവും ധാര്‍ഷ്ട്യവുമായ സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി സമരസഹായസമിതി നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹ സമരത്തെ കള്ളക്കേസുണ്ടാക്കി തകര്‍ക്കാനാണ് ഇപ്പോള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

ലളിത് റിസോര്‍ട്ട് സമരം; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ  സമരം ശക്തമാക്കും :സി ഐ ടി യുമാനേജ്‌മെന്റിലെ ഒരു ജീവനക്കാരനെ വീടുകയറി മര്‍ദിച്ചെന്നാരോപിച്ച് കള്ളക്കേസുണ്ടാക്കി സമരം ചെയ്യുന്ന തൊഴിലാളികളെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പില്‍പെടുത്തി ജയിലിലടക്കാനാണ് ശ്രമം. രണ്ടുദിവസമായി ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തി നിരപരാധികളായ തൊഴിലാളികളെ കസ്റ്റഡിയില്‍ വയ്ക്കുകയുണ്ടായി. നിരപരാധികളായ തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണം. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനുള്ള സാമാന്യ മര്യാദ മാനേജ്‌മെന്റ് കാണിക്കണം.

പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റ് മുതിരാത്തപക്ഷം 29 മുതല്‍ ഇപ്പോള്‍ നടന്നുവരുന്ന സത്യഗ്രഹ സമരം ഉപരോധ സമരമാക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ട്രേഡ് യൂണിയന്‍ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിനിരക്കാന്‍ മുഴുവന്‍ തൊഴിലാളികളും മുന്നോട്ടുവരണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി രാഘവന്‍ സംസാരിച്ചു.

Keywords:  Strike, kasaragod, CITU, Trade-union, Employees, Bekal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia