city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയ്ക്ക് തലകറക്കം; 16,000 രൂപയും മൊബൈലുമടങ്ങുന്ന ബാഗ് കവര്‍ന്നു, നിശാസുന്ദരി പിടിയില്‍

കാസര്‍കോട്:(www.kasargodvartha.com 18.12.2014) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ തലകറക്കം അനുഭവപ്പെട്ട വീട്ടമ്മയുടെ 16,000 രൂപയും മൊബൈലുമടങ്ങുന്ന ബാഗ് കവര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശപത്രിയിലാണ് സംഭവം. കുണ്ടംകുഴിയിലെ കുഞ്ഞിരാമന്റെ ഭാര്യ ദാക്ഷായണി(48)യുടെ പണവും മൊബൈലും മറ്റു രേഖകളുമടങ്ങുന്ന ബാഗാണ് കവര്‍ന്നത്.

ഒരാഴ്ച മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ദാക്ഷായണി. ഗള്‍ഫിലുള്ള മകന്‍ അയച്ചുകൊടുത്ത പണം ബാഗിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഡിസ്ചാര്‍ജ് ചെയ്ത് ഉച്ചയോടെ താഴെ കൗണ്ടറില്‍ മരുന്നുവാങ്ങാന്‍ നില്‍ക്കുമ്പോള്‍ ദാക്ഷായണിക്ക് തലകറക്കം അനുഭവപ്പെട്ടപ്പോള്‍ സമീപത്തുണ്ടായവര്‍ ഇവരെ താങ്ങിപിടിച്ച് ഒരു കസേരയിലിരുത്തിയരുന്നു. ക്ഷീണം വിട്ടൊഴിഞ്ഞ് നോക്കിയപ്പോഴാണ് പണമടങ്ങുന്ന ബാഗ് കാണാതായ വിവരമറിഞ്ഞത്.

തലകറക്കം ഉണ്ടായപ്പോള്‍ ഇവരുടെ പിറകില്‍ ഒരുനിശാസുന്ദരി ഉണ്ടായിരുന്നതായും അവരായിരിക്കാം ബാഗ് എടുത്തതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റും ചേര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവരെ പിടികൂടി ആശുപത്രിയിലെത്തിച്ചു. നിശാസുന്ദരികള്‍ തമ്മില്‍ ഇടപാടിന്റെ പേരില്‍ അടിപിടി ഉണ്ടായപ്പോള്‍ പരിക്കേറ്റ യുവതിയെ കാണാനാണ് താന്‍ ആശുപത്രിയില്‍ വന്നതെന്നും ബാഗ് മോഷ്ടിച്ചിട്ടില്ലെന്നുമായിരുന്നു ഇവര്‍ വ്യക്തമായത്. ഒരു സ്ത്രീ ബാഗുമായി പോകുന്നത് താന്‍ കണ്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. തനിക്ക് മോഷ്ടിക്കേണ്ട ആവശ്യമില്ലെന്നും മറ്റുരീതിയില്‍ പണമുണ്ടാക്കാന്‍ അറിയാമെന്നുമായിരുന്നു നിശാസുന്ദരിയുടെ പ്രതികരണം.

ബാഗ് നഷ്ടപ്പെട്ട വീട്ടമ്മ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നിശാസുന്ദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയ്ക്ക് തലകറക്കം; 16,000 രൂപയും മൊബൈലുമടങ്ങുന്ന ബാഗ് കവര്‍ന്നു,  നിശാസുന്ദരി പിടിയില്‍
ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയ്ക്ക് തലകറക്കം; 16,000 രൂപയും മൊബൈലുമടങ്ങുന്ന ബാഗ് കവര്‍ന്നു,  നിശാസുന്ദരി പിടിയില്‍

ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയ്ക്ക് തലകറക്കം; 16,000 രൂപയും മൊബൈലുമടങ്ങുന്ന ബാഗ് കവര്‍ന്നു,  നിശാസുന്ദരി പിടിയില്‍

ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയ്ക്ക് തലകറക്കം; 16,000 രൂപയും മൊബൈലുമടങ്ങുന്ന ബാഗ് കവര്‍ന്നു,  നിശാസുന്ദരി പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Woman, Police, Case, Hospital,  Lady’s Handbag With Belongings Worth 16000 Stolen

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia