city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ളു­കള്‍ നോ­ക്കി­നില്‍­ക്കെ യുവ­തി പാ­ല­ത്തി­ന് മു­ക­ളില്‍ നിന്നും പു­ഴ­യില്‍ ചാ­ടി

ആ­ളു­കള്‍ നോ­ക്കി­നില്‍­ക്കെ യുവ­തി പാ­ല­ത്തി­ന് മു­ക­ളില്‍ നിന്നും പു­ഴ­യില്‍ ചാ­ടി
കാസര്‍­കോട്: ആ­ളു­കള്‍ നോ­ക്കി നില്‍­ക്കെ യുവ­തി പാ­ല­ത്തി­ന് മു­ക­ളില്‍ നിന്നും പു­ഴ­യില്‍ ചാടി. വെ­ള്ളി­യാ­ഴ്­ച വൈ­കിട്ട് 4.30 മണി­യോ­ടെ­യാ­ണ് സം­ഭവം. മൊ­ഗ്രാല്‍ പു­ത്തൂര്‍ പാ­ല­ത്തി­ന് മു­ക­ളില്‍ നി­ന്നാ­ണ് 25 വയ­സ് പ്രായം­തോ­ന്നി­ക്കു­ന്ന­യുവ­തി പു­ഴ­യില്‍ ചാ­ടി­യ­ത്.

കാസര്‍­കോ­ട് ആര്‍­.ഡി. നഗര്‍ ഗംഗൈ റോ­ഡി­ലെ കൃ­ഷ്­ണ­ദാ­സി­ന്റെ ഭാ­ര്യ പി. ആ­ശാ­കു­മാ­രി­യു­ടെ (25) ടൗണ്‍ ബാ­ങ്കി­ന്റെ പാ­സ് ബു­ക്ക് അ­ടങ്ങി­യ ബാ­ഗ് പാ­ല­ത്തി­ന് മു­ക­ളില്‍ വെ­ച്ചാ­ണ് യുവ­തി പു­ഴ­യില്‍ ചാ­ടി­യത്. പു­ഴ­യില്‍ ചാ­ടിയ­ത് ആ­രാ­ണെ­ന്ന് വ്യ­ക്ത­മാ­യി­ട്ടില്ല .

വി­വി­ര­മ­റി­യി­ച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഫയര്‍­ഫോ­സ് അ­ധി­കൃ­തര്‍ സ്ഥ­ല­ത്തെ­ത്തി തി­ര­ച്ചില്‍ ആ­രം­ഭി­ച്ചി­ട്ടുണ്ട്. യുവ­തി മു­ങ്ങി­താ­ഴുന്ന­ത് നി­രവ­ധി പേര്‍ ക­ണ്ടി­രുന്നു. നല്ല ഒ­ഴു­ക്കു­ള്ള­തി­നാല്‍ ആ­രും ര­ക്ഷി­ക്കാന്‍ ചാ­ടി­യില്ല. കുറ­ച്ച് വൈ­കിയെത്തിയ മ­ണല്‍­വാ­രല്‍ തൊ­ഴി­ലാ­ളി­കളാ­യ ചി­ലര്‍ പു­ഴ­യി­ലിറ­ങ്ങി തി­ര­ച്ചില്‍ ന­ട­ത്തി­യെ­ങ്കിലും ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. ചാടി­യ യുവതി നി­മി­ഷ­ങ്ങള്‍­ക്കു­ള്ളില്‍ അ­ഴി­മു­ഖം വ­ഴി ക­ട­ലി­ലെ­ത്താന്‍ സാ­ധ്യ­ത­യു­ണ്ടെന്ന് നാ­ട്ടു­കാര്‍ പ­റ­യുന്നു.

Keywords:  Kasaragod, Mogral Puthur, Bridge, Women, Suicide-attempt

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia