city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ ക്ഷാമം: ജില്ലാ ഭര­ണ­കൂടം ജന­ങ്ങളെ പെരു­വ­ഴി­യി­ലാക്കി: എ.­അ­ബ്­ദുര്‍ റഹ്മാന്‍

മണല്‍ ക്ഷാമം: ജില്ലാ ഭര­ണ­കൂടം ജന­ങ്ങളെ പെരു­വ­ഴി­യി­ലാക്കി: എ.­അ­ബ്­ദുര്‍ റഹ്മാന്‍
കാസര്‍കോട്: മണല്‍ വിത­ര­ണ­ത്തിന് ജില്ലാ ഭര­ണ­കൂടം നട­പ്പി­ലാ­ക്കിയ ദീര്‍ഘ­വീ­ക്ഷ­ണ­മി­ല്ലാത്ത പരി­ഷ്‌കാരം ജില്ല­യിലെ നിര്‍മ്മാണ മേഖ­ല­യെയും ആയി­ര­ക്ക­ണ­ക്കിന് തൊഴി­ലാ­ളി­ക­ളെയും ജന­ങ്ങ­ളെയും പ്രതി­സ­ന്ധി­യി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷ­റര്‍ എ.­അ­ബ്­ദുര്‍ റഹ്മാന്‍ മുഖ്യ­മ­ന്ത്രിക്കും റവന്യു വകുപ്പ് മന്ത്രിക്കും വ്യവ­സായ വകുപ്പ് മന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേ­ദ­ന­ത്തില്‍ ചൂണ്ടി­ക്കാ­ട്ടി.
സുതാ­ര്യ­മായി മണല്‍ ലഭ്യ­മാ­ക്കാനും അന­ധി­കൃത മണല്‍ക­ടത്ത് തട­യാ­നു­മെന്ന പേരില്‍ ജില്ലാ ഭര­ണ­കൂടം നട­പ്പി­ലാ­ക്കിയ ഇ- മണല്‍ സംവി­ധാനം നിര്‍മ്മാണ മേഖ­ലയെ പാടെ തകിടം മറി­ച്ചി­രി­ക്കു­ക­യാ­ണ്. പുതിയ സംവി­ധാനം വരു­ന്ന­തിന് മുമ്പ് ജന­ങ്ങള്‍ക്ക് 3000 രൂപക്ക് ലഭി­ച്ചി­രുന്ന പണ­ലിന് ഇപ്പോള്‍ 13,000 രൂപ മുതല്‍ 18,000 രൂപവരെ നല്‍കേ­ണ്ടി­വ­രുന്ന അവ­സ്ഥ­യാ­ണു­ള്ള­ത്. ഇതും ആവ­ശ്യ­ത്തിന് ലഭി­ക്കാത്ത സാഹ­ചര്യം നില­നില്‍ക്കു­ന്നു. നേരത്തെ യഥേഷ്ടം മണല്‍ ലഭി­ക്കു­മാ­യി­രുന്ന ഘട്ട­ത്തില്‍ പ്രവൃത്തി ആരം­ഭിച്ച വീടു­ക­ളു­ടെയും മറ്റു കെട്ടി­ട­ങ്ങ­ളു­ടെയും നിര്‍മ്മാണം കടുത്ത മണല്‍ക്ഷാമം മൂലം സ്തംഭി­ച്ചി­രി­ക്കു­ക­യാ­ണ്.

ആവ­ശ്യ­ത്തിന് മണല്‍ ലഭി­ക്കാ­ത്ത­തു­മൂലം പാവ­പ്പെട്ട കുടും­ബ­ങ്ങള്‍ വീട് നിര്‍മ്മാ­ണ­ത്തിന് കരു­തിയ മുഴു­വന്‍ പണവും മണ­ലിന് നല്‍കേണ്ട സ്ഥിതി­യാ­ണുള്ളത്. ഇതു­മൂലം പാതി­വ­ഴി­യില്‍ നിര്‍മ്മാണം നിലച്ച നൂറു­ക്ക­ണ­ക്കിന് സാധാ­ര­ണ­ക്കാ­രായ വീട്ടു­ട­മ­കള്‍ ദുരി­ത­മ­നു­ഭ­വി­ക്കു­ക­യാ­ണ്. നിര്‍മ്മാണം ആരം­ഭിച്ച് പൂര്‍ത്തി­യാ­ക്കാന്‍ കഴി­യാ­ത്ത­വരും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യാന്‍ കമ്പി­കെട്ടി കാത്തി­രി­ക്കു­ന്ന­വരും ധന­കാര്യ സ്ഥാപ­ന­ങ്ങ­ളില്‍നിന്നും വായ്പ­യെ­ടുത്ത് പ്രവര്‍ത്തി നട­ത്താന്‍ സാധി­ക്കാ­ത്ത­തി­നാല്‍ ഗഡു­കള്‍ ലഭ്യ­മാ­കാ­ത്ത­വ­രു­മായ സാധാ­ര­ണ­ക്കാ­രായ ജന­ങ്ങള്‍ ജില്ലാ ഭര­ണ­കൂ­ട­ത്തിന്റെ മണല്‍ പരി­ഷ്‌ക്കാരം മൂലം പെരു­വ­ഴി­യി­ലാ­യി­രി­ക്കു­ക­യാ­ണ്.

മണല്‍ മാഫിയയും ജില്ലാ ഭര­ണ­കൂ­ട­ത്തിലെ ചില ഉദ്യോ­ഗ­സ്ഥരും തമ്മി­ലുള്ള ഒത്തു­കളിമൂ­ല­മാണ് ഈ ദുര­വ­സ്ഥ­യു­ണ്ടാ­യ­തെന്ന് ജന­ങ്ങള്‍ സംശ­യി­ക്കു­ന്നു. ഇക്കാര്യം പരി­ശോ­ധിച്ച് ആവ­ശ്യ­ക്കാര്‍ക്ക് ന്യായ­മായ വിലക്ക് യഥാ­സ­മയം മണല്‍ ലഭ്യ­മാ­ക്കാനും അന­ധി­കൃത മണല്‍ കടത്ത് തട­യു­ന്ന­തിനും ഈ മേഖ­ല­യിലെ പകല്‍ കൊള്ള അവ­സാ­നി­പ്പി­ക്കു­ന്ന­തിനും തൊഴി­ലാ­ളി­കളെ സംര­ക്ഷി­ക്കു­ന്ന­തിനും ആവ­ശ്യ­മായ നടപടി സ്വീക­രി­ക്കാന്‍ ബന്ധ­പ്പെ­ട്ട­വര്‍ക്ക് നിര്‍ദ്ദേശം നല്‍ക­ണ­മെന്ന് അ­ബ്­ദുര്‍ റഹ്മാന്‍ ആവ­ശ്യ­പ്പെ­ട്ടു.

Keywords: Kasaragod, A. Abdul Rahman, IUML, Sand.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia