city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളെ ബാധിക്കുന്നു: ജില്ലാ ആസൂത്രണ സമിതി യോഗം

ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളെ ബാധിക്കുന്നു: ജില്ലാ ആസൂത്രണ സമിതി യോഗം
കാസര്‍കോട്: ജില്ലയില്‍ ഉദ്യോഗസ്ഥരുടെ കുറവ്മൂലം തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികളെ ബാധിക്കുന്നതായി ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. ഉദ്യോഗസ്ഥന്മാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടിവേണമെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരുടെ തസ്തികകളില്‍ ഒരാള്‍ മാത്രമാണുള്ളത്. അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതല നിര്‍വ്വഹിക്കേണ്ടിവരുന്നു. പഞ്ചായത്തുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഞ്ചിനീയര്‍മാരെ നിയമിക്കാമെങ്കിലും ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ല.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ അംഗീകരിച്ചു നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നവംബര്‍ 30നകം പദ്ധതികള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡാറ്റാ എന്‍ട്രി നടത്തണം. പഞ്ചായത്തുകള്‍ മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയിട്ടുള്ള പ്രോജക്ടുകള്‍ പരിശോധിച്ച് ഡാറ്റാ എന്‍ട്രി ചെയ്യാനായി ജില്ലാ പ്ലാനിംഗ് ഓഫീസ് നവംബര്‍ 30 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ യോഗത്തെ അറിയിച്ചു. ഡാറ്റാ എന്‍ട്രി ചെയ്യാനായി 10 കമ്പ്യൂട്ടറുകള്‍ പ്ലാനിംഗ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനകം പ്രോജക്ടുകള്‍ അംഗീകരിച്ച് പദ്ധതികള്‍ നടപ്പിലാക്കാനായി നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്തുകള്‍ തുടര്‍ച്ചയായി പദ്ധതികളില്‍ മാറ്റം വരുത്തുന്നത് ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും, പ്രോജക്ടുകള്‍ സമയബന്ധിതമായി തയ്യാറാക്കാന്‍ കഴിയാതെയും പോകുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യോഗത്തില്‍ പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ആസൂത്രണ സമിതി അംഗങ്ങളായ പി.ജനാര്‍ദ്ദനന്‍, പാദൂര്‍ കുഞ്ഞാമു, പി.കുഞ്ഞിരാമന്‍, എ.അബ്ദുര്‍ റഹിമാന്‍, എം.തിമ്മയ്യ, കെ.എസ്.സുജാത, സി.ശ്യാമള, ഫരീദാ സക്കീര്‍ അഹമ്മദ്, ഓമനാരാമചന്ദ്രന്‍, കെ.ബി.മുഹമ്മദ് കുഞ്ഞി, സി.എച്ച്.മുഹമ്മദ് കുഞ്ഞി, രാജുകട്ടക്കയം, ജില്ലാതല ഉദ്യോഗസ്ഥന്മാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Meeting, Conference hall, Collectorate, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia