വ്യായാമക്കുറവ്; ആശുപത്രികൾ പെരുകി വ്യവസായ മേഖലയായി: ഡോ സലാഹുദ്ദീൻ
● ആശുപത്രികൾ ഒരു വലിയ വ്യവസായ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. സലാഹുദ്ദീൻ പറഞ്ഞു.
● ഇന്ന് തെരുവോരങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ പരസ്യ ബോർഡുകളാണ്: എ കെ എം അഷ്റഫ് എം എൽ എ.
● മൊഗ്രാൽ, കുമ്പള, പള്ളിക്കര, പട്ട്ള യൂണിറ്റുകളിൽ നിന്നായി മുന്നൂറ്റിയമ്പതോളം അംഗങ്ങൾ പങ്കെടുത്തു.
● രാവിലെ ആറരയ്ക്ക് ഡോ. സലാഹുദ്ദീൻ പതാക ഉയർത്തി പ്രഭാത വ്യായാമത്തിന് നേതൃത്വം നൽകി.
മൊഗ്രാൽ: (KasargodVartha) വ്യായാമത്തിന്റെ കുറവ് മൂലം ജീവിതശൈലി രോഗങ്ങൾ പെരുകുന്നതും, സംസ്ഥാനത്ത് ചെറുതും വലുതുമായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണം കൂട്ടുന്നതും, അത് വലിയൊരു വ്യവസായ മേഖലയായി മാറുന്നതുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് വ്യായാമ കൂട്ടായ്മയുടെ ഫൗണ്ടറും ക്യാപ്റ്റനുമായ ഡോ സലാഹുദ്ദീൻ അഭിപ്രായപ്പെട്ടു.
മൊഗ്രാലിൽ നടന്ന കാസർകോട് മേഖലാ സംഗമം-2 വിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് സംഗമം ഉദ്ഘാടനം ചെയ്തു.

പണ്ടുകാലത്ത് ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ തെരുവോരങ്ങളിൽ വ്യാപാര സ്ഥാപനങ്ങളുടെയും ജ്വല്ലറികളുടെയും സിനിമാ പരസ്യ ബോർഡുകളാണ് കണ്ടുവന്നിരുന്നതെങ്കിൽ, ഇന്ന് മൊത്തം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ ബോർഡാണ് കാണുന്നതെന്നും ഇത് മനുഷ്യരിലെ രോഗവ്യാപ്തി വർധിച്ചു വരുന്നതിന്റെ തെളിവാണെന്നും എ കെ എം അഷ്റഫ് എം എൽ എ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ, കുമ്പള, പള്ളിക്കര, പട്ട്ള യൂണിറ്റുകളിൽ നിന്നായി 350-ഓളം അംഗങ്ങൾ മെഗാ സംഗമത്തിൽ പങ്കെടുത്തു. രാവിലെ 6:30-ന് ഫൗണ്ടർ ഡോ സലാഹുദ്ദീൻ പതാക ഉയർത്തി. 6:45-നുള്ള പ്രഭാത വ്യായാമത്തിന് അദ്ദേഹം നേതൃത്വം നൽകി.

മെക്-7 ഏരിയ കോഡിനേറ്റർ ടി കെ ജാഫർ ആരോഗ്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി ചെയർമാൻ സത്താർ ആരിക്കാടി അധ്യക്ഷത വഹിച്ചു. മെക് 7 മൊഗ്രാൽ കോഡിനേറ്റർ എം മാഹിൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ റിയാസ് കരീം സ്വാഗതം പറഞ്ഞു.

ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ അബ്ദുൽ ഖാദർ ക്ലാസ് കൈകാര്യം ചെയ്തു. മെക് 7 നോർത്ത് സോൺ കോഡിനേറ്റർ ഡോ ഇസ്മായിൽ മുജദ്ദിദി, പ്രസീന സുരേഷ്, മെക്-7 ചീഫ് കോഡിനേറ്റർ മുസ്തഫ പെരുവള്ളൂർ, മെക് 7 പ്രതിനിധികളായ അബ്ദുസ്സലാം വി വി, എൻ എ മുനീർ തൃക്കരിപ്പൂർ, കൃഷ്ണ കുമ്പള, എ എം സിദ്ദീഖ് റഹ്മാൻ, ബി എൻ മുഹമ്മദലി, സിദ്ധീഖ് അലി മൊഗ്രാൽ, ടി എം ശുഹൈബ്, എം പി അബ്ദുൽ ഖാദർ, സെഡ് എ മൊഗ്രാൽ, എൻ എ മുനീർ തൃക്കരിപ്പൂർ, സുൾപ്പിക്കാറലി പള്ളിക്കര, സുൽത്താൻ മഹമൂദ് പട്ള തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ അൻവർ നന്ദി പറഞ്ഞു.
ഡോ. സലാഹുദ്ദീൻ്റെ ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വാർത്ത നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടുക.
Article Summary: Dr. Salahuddin stated that lack of exercise increases diseases, turning hospitals into an industry.
#Mogral #DrSalahuddin #LifestyleDiseases #ExerciseKoottayma #KeralaHealth #HospitalIndustry






