മതിയായ ജീവനക്കാരില്ല; ജനറല്‍ ആശുപത്രിയുടെ മെഡിക്കല്‍ സ്‌റ്റോര്‍ രാത്രികാലങ്ങളില്‍ അടച്ചിട്ട നിലയില്‍
Apr 12, 2017, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 12/04/2017) മതിയായ ജീവനക്കാരുടെ അഭാവം കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. രാത്രികാലങ്ങളില്‍ മെഡിക്കല്‍ സ്‌റ്റോറില്‍ ജീവനക്കാരേയില്ല. ഇതുമൂലം രാത്രി എട്ട് മണിമുതല്‍ പിറ്റേദിവസം രാവിലെ എട്ട് മണിവരെ മെഡിക്കല്‍ സ്‌റ്റോര്‍ അടച്ചിട്ട നിലയിലാണ്.
പി എസ് സി മുഖാന്തിരം ആറ് ജീവനക്കാരെയാണ് മെഡിക്കല്‍ സ്‌റ്റോറില്‍ നിയമിച്ചത്. എന്നാല്‍ മൂന്നുജീവനക്കാരുടെ സേവനം മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ. താല്‍ക്കാലികജീവനക്കാരായി നാലുപേര്‍ മുമ്പുണ്ടായിരുന്നുവെങ്കിലും രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.
രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെ, ഉച്ചക്ക് രണ്ട് മണിമുതല്‍ രാത്രി എട്ട് മണിവരെ, രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ എന്നിങ്ങനെയാണ് മെഡിക്കല്‍ സ്‌റ്റോറിലെ ജോലിയുടെ സമയക്രമീകരണം. രാത്രി എട്ട് മണിക്കുശേഷം മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
ഇതുമൂലം രാത്രി മുഴുവന്‍ സ്‌റ്റോര്‍ അടഞ്ഞുകിടക്കുന്നു. രാത്രിയില്‍ പരിശോധനക്കെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് മരുന്ന് കിട്ടാത്ത സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. പുറത്തുനിന്നും മരുന്ന് വാങ്ങാന്‍ രോഗികള്‍ക്ക് എഴുതികൊടുക്കുകയും ചെയ്യുന്നു. സ്വകാര്യമെഡിക്കല്‍ ഷോപ്പുകള്‍ ഈ അവസരം മുതലെടുത്ത് കൊള്ളലാഭം കൊയ്യുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, General Hospital, Medical Store, Closes, Night, Worker, Kerala, News, Lack of employees general hospital medical store closed at night.