city-gold-ad-for-blogger

യു.ഡി.എഫിന്റെത് തൊഴിലാളികളെ സംരക്ഷിക്കുന്ന നയം: മന്ത്രി ഷിബു ബേബിജോണ്‍

യു.ഡി.എഫിന്റെത് തൊഴിലാളികളെ സംരക്ഷിക്കുന്ന നയം: മന്ത്രി ഷിബു ബേബിജോണ്‍
കാറപകടയത്തില്‍ പരിക്കേറ്റ് ചികിസ്തയില്‍ കഴിയുന്ന ആര്‍.വൈ.എഫ് (ബി) സ്റ്റേറ്റ് സെക്രട്ടറി സി.എം. കരീം ചന്ദേരയെ മന്ത്രി ഷിബു ബേബി ജോണ്‍ സന്തര്‍ഷിക്കുന്നു.
കാലിക്കടവ്: തൊഴിലാളികളെ സംരക്ഷിക്കുന്ന നയമാണ് യു.ഡി.എഫിന്റെതെന്നും, തൊഴില്‍ മേഖലയില്‍ പ്രതി സന്ധിയുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്‍.വൈ.എഫ് (ബി) സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേരയെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്കുള്ള ആരോഗ്യ സുരക്ഷ പദ്ധതിക്കായി മൂന്ന് കോടി രൂപ മാറ്റിവച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോട്, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ നടപ്പിലാക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണി കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതി വരും വര്‍ഷത്തില്‍ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ കൊല്ലം, കെ ലക്ഷ്മണന്‍ നമ്പ്യാര്‍, കെ പി സതീശന്‍, ടി കെ മുസ്തഫ, എം സീനത്ത് യു ഡി എഫ് നേതാക്കളായ കരിമ്പില്‍ കൃഷ്ണന്‍, ടി കെ പൂക്കോയ തങ്ങള്‍, എം അബ്ദുല്‍ മജീദ്, ഷംസുദ്ദീന്‍ ഹാജി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Keywords:  Minister Shibu Beby John, UDF, Kalikadav, Kasaragod, Kerala, Trikaripur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia