ലാബ് അസിസ്റ്റന്റിന് സ്‌കൂള്‍ കുട്ടികളുടെ മര്‍ദനം; പോലീസ് കേസെടുത്തു
Aug 12, 2017, 14:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2017) ലാബ് അസിസ്റ്റന്റിന് മര്‍ദിച്ചുവെന്ന പരാതിയില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് മാണിക്കോത്തെ അബ്ദുര്‍ റഹ് മാനാ (47)ണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് തന്നെ സ്‌കൂളിലെ ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, news, case, Police, Assault, Lab assistant assaulted by students