ലാ ഗാര്‍ഡന്‍സ് നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
Nov 2, 2012, 18:00 IST
തളങ്കര: തെരുവത്ത് റെയില്‍വേ സ്റ്റേഷന് സമീപം ലാവില്ല പ്രോപര്‍ട്ടീസിന്റെ നാലാമത് സംരഭവമായ ലാ ഗാര്‍ഡന്‍സ് ഫ്ലാറ്റ് ആന്റ് ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാനം ബേബി ഫാത്വിമ ലാഷിറ ലുഖ്മാന് നിര്‍വഹിച്ചു. ലാവില്ലാ പ്രോപ്രര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ ലുഖ്മാന് തളങ്കര അധ്യക്ഷത വഹിച്ചു.
തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുര്‍ റഹ്മാന് ബാഖവി പ്രാര്‍ത്ഥന നടത്തി. ആദ്യ ബുക്കിംഗ് ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ ബ്രോഷര്‍ പ്രകാശനം നടത്തി. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, കെ.എം. അബ്ദുര്‍ റഹ്മാന്, എഞ്ചിനീയര്‍ ജോയി എന്നിവര്‍ സംസാരിച്ചു.
ടി.എ. ഷാഫി സ്വാഗതവും എം. കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ സുലൈമാന്‍ ഹാജി ബാങ്കോട്, മജീദ് കൊല്ലമ്പാടി, സഫിയ, ഹൈദ്രോസ് ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് കെ.എസ്. മൊയ്തീന് കുഞ്ഞി ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.