കാസര്‍കോട്ട് പൊതുമേലയില്‍ എഫ്.എം റേഡിയോസ്റ്റേഷന്‍ അനുവദിക്കണം: കെയുഡബ്ല്യുജെ
Aug 22, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22/08/2015) കാസര്‍കോട്ട് പൊതുമേലയില്‍ എഫ്.എം റേഡിയോസ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
എം.ഒ വര്‍ഗീസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി പ്രവര്‍ത്തന റിപോര്‍ട്ടും, ട്രഷറര്‍ ശ്രീധരന്‍ പുതുക്കുന്ന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാകമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ യോഗത്തില്‍ ചുമതലയേറ്റു.
പുതിയ ഭാരവാഹികളെ യോഗം അനുമോദിച്ചു. പ്രസിഡണ്ട് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ട്രഷറര്‍ വിനോദ് പായം, വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, വി.വി പ്രഭാകരന്‍, മുഹമ്മദ് ഹാഷിം തുടങ്ങിയവര്‍ അനുമോദന യോഗത്തില്‍ സംസാരിച്ചു.

Keywords : Kasaragod, Kerala, KUWJ, Conference, Meeting, FM Radio Station.