മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ തുക 10,000 രൂപയാക്കണം: കെ യു ഡബ്ല്യു ജെ
Aug 22, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22/08/2016) മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ തുക 8,000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ യു ഡബ്ല്യു ജെ) ജില്ലാ ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിക്കുന്ന പലരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ദൈനംദിന ചെലവുകള്‍ വര്‍ധിച്ചതോടെ ഈ ദുരിതം ഇരട്ടിയായി. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് ടി എ ഷാഫി പ്രമേയം അവതരിപ്പിച്ചു.
പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ സംഘടനാ റിപോര്‍ട്ടും ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ വിനോദ് പായം കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ് സംസാരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് വി വി പ്രഭാകരന്‍, എ പി വിനോദ് കുമാര്‍, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, വേണു കള്ളാര്‍, ഷാഫി തെരുവത്ത്, നാരായണന്‍ കരിച്ചേരി, പ്രശാന്ത് നിലമ്പൂര്‍, മുഹമ്മദ് ഹാഷിം, സി എസ് നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Pension, KUWJ, Meeting, Government, Media Workers.