city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രസ് സ്റ്റിക്കര്‍ ദുരുപയോഗം ചെയ്യുന്നത് തടയണം: കെ.യു.ഡബ്ല്യു.ജെ

കാസര്‍കോട്: (www.kasargodvartha.com 03/03/2016) മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവകാശമുള്ള 'പ്രസ്' സ്റ്റിക്കര്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല കമ്മിറ്റി (പ്രസ് ക്ലബ്ബ്) ആവശ്യപ്പെട്ടു. പോലീസിന് ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കാം. മാധ്യമങ്ങളുടെ വാഹനങ്ങള്‍ എന്നതിനാല്‍ പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പോലീസ് പരിശോധിക്കില്ലെന്ന ധാരണയില്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ അന്യ സംസ്ഥാനത്തുനിന്നും കടന്നുവരുന്ന വാഹനങ്ങളില്‍ കാണുന്ന പ്രസ് സ്റ്റിക്കര്‍ വാഹനങ്ങള്‍ മാധ്യമങ്ങളുടേതാണെന്ന് ഉറപ്പുവരുത്തുന്നതിന് പോലീസിന് ഉത്തരവാദിത്തമുണ്ട്. 'പ്രസ്' സ്റ്റിക്കര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും തിരിച്ചറിവിന് വേണ്ടി ഉപയോഗിക്കാനുള്ളതാണ്. അല്ലാതെയുള്ളവരുടെ ഉപയോഗം നിയമ ലംഘനത്തിന് വേണ്ടിയുള്ളതാണ്.

പ്രസ് സ്റ്റിക്കര്‍ ദുരുപയോഗം ചെയ്യുന്നത് തടയണം: കെ.യു.ഡബ്ല്യു.ജെജില്ലയിലേക്ക് ചാരായം, മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടുവരുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് പ്രസ് സ്റ്റിക്കര്‍ പതിച്ച മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും പോലീസിന്റെ സംശയം നീക്കിനല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. 'വ്യാജ മാധ്യമ' പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും പോലീസുമായി സഹകരിക്കും. യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം.ഒ വര്‍ഗീസ്, ബി. അനീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ഷഫീഖ് നസറുല്ല, അബ്ദുല്ല കുഞ്ഞി ഉദുമ, ടി.എ ഷാഫി, വിനോദ് പായം, കെ. ഗംഗാധര എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു.

Keywords : Meeting, KUWJ, Police, Kasaragod, Fake Press Sticker.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia