city-gold-ad-for-blogger

കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'ബാബുറാംലാലിന്റെ കുതിര' പുസ്തകം പ്രകാശനം ചെയ്തു

തൃശൂര്‍: (www.kasargodvartha.com 17.08.2016) കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'ബാബുറാംലാലിന്റെ കുതിര' എന്ന കഥാ സമാഹാരം കേരള നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കവിയുമായ കരൂര്‍ ശശിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന സര്‍ഗസാഹിതി തൃശൂര്‍ ജില്ലാ വാര്‍ഷിക സമ്മേളനത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ആറ്റൂര്‍ ശരത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡോ. റഷീദ് പാനൂര്‍ പുസ്തക പരിചയം നടത്തി. സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ പുരസ്‌കാരം നല്‍കി കരൂര്‍ ശശിയെ സര്‍ഗസാഹിതി ആദരിച്ചു. എന്‍ ശ്രീകുമാര്‍, ജോയി എം മണ്ണൂര്‍, ഇബ്രാഹിം ചെര്‍ക്കള, ഇ സുമതിക്കുട്ടി, അശോകന്‍ പുതൂര്‍ സംസാരിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി എഴുത്തനുഭവം പങ്കുവെച്ചു.

ഷീജ മലാക്ക സ്വാഗതവും ജ്യോതിരാജ് നന്ദിയും പറഞ്ഞു.

കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'ബാബുറാംലാലിന്റെ കുതിര' പുസ്തകം പ്രകാശനം ചെയ്തു

Keywords : Thrissur, Book-release, Kasaragod, Kuttiyanam Muhammed Kunhi, Babu Ram Lalinde Kuthira.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia