city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോല്‍ ബാങ്ക് തട്ടിപ്പ്‌കേസില്‍ പ്രതി റിമാന്‍ഡില്‍; കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം

കുറ്റിക്കോല്‍: (www.kasargodvartha.com 23/09/2016) വ്യാജരേഖ ചമച്ച് കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും 42 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മുന്‍ സെക്രട്ടറിയെ കോടതി റിമാന്‍ഡ് ചെയ്തു. ബന്തടുക്ക മാണിമൂലയിലെ പി പ്രഭാകരനെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി ഐ സിബി തോമസ് കോടതിയില്‍ ഹരജി നല്‍കി.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബേഡകം പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രഭാകരനെ കഴിഞ്ഞദിവസം ബംഗളൂരുവിലെ മകളുടെ വീട്ടില്‍വെച്ചാണ് ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പ്രഭാകരനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പണം മുന്‍കൂര്‍ നല്‍കിയ സ്ഥലങ്ങളില്‍ അന്വേഷണത്തിനായി കൊണ്ടുപോകും. പ്രഭാകരനോടൊപ്പം രണ്ട് ഇടനിലക്കാരും തട്ടിപ്പില്‍ പങ്കാളികളാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭരണസമിതിയില്‍പ്പെട്ട ചിലരുടെ സഹായവും തട്ടിപ്പ് നടത്താന്‍ പ്രഭാകരന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കുറ്റിക്കോല്‍ ബാങ്കില്‍ പ്രഭാകരന്‍ സെക്രട്ടറിയായിരിക്കെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അശോക് കുമാറിന് തട്ടിപ്പില്‍ പങ്കുണ്ടോയെന്നതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രഭാകരനെ  ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇതോടെ അശോക് കുമാര്‍ ബാങ്ക് സെക്രട്ടറിയായി ചുമതലയേറ്റു. അന്വേഷണം നടക്കുന്നതിനിടെ അശോക് കുമാര്‍ അവധിയില്‍ പോവുകയാണുണ്ടായത്. ബാങ്കിലെ പണം തിരിമറി പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രഭാകരന്‍ ഒന്നരമാസക്കാലമായി ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകപോലീസിന്റെ സഹായത്തോടെയാണ് പ്രഭാകരനെ പിടികൂടിയത്.

കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇതേ ബാങ്കില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മുക്കുപണ്ടം പണയംവെച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇതേ ബാങ്കില്‍ വീണ്ടും തട്ടിപ്പ് നടന്നത്. ജില്ലാബാങ്കില്‍ നിന്ന് വായ്പയായി എടുത്ത 85 ലക്ഷം രൂപക്ക് 15 ലക്ഷം രൂപ പലിശയായി അടച്ചതായുള്ള കണക്കില്‍ സംശയം തോന്നി കുറ്റിക്കോല്‍ ബാങ്കില്‍ നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്.പലിശതുക അടച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വളംനിര്‍മ്മാണകമ്പനികളില്‍ വളത്തിന്റെ ഓര്‍ഡര്‍ കൊടുത്ത വകയിലും ലക്ഷങ്ങള്‍ തട്ടിയതായി വ്യക്തമായിട്ടുണ്ട്.
കുറ്റിക്കോല്‍ ബാങ്ക് തട്ടിപ്പ്‌കേസില്‍  പ്രതി റിമാന്‍ഡില്‍; കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം

Keywords:  Kuttikol, Kasaragod, Kerala, Remand, Bank, Cheating, Case, Bank Ex. Manager, Kuttikol bank cheating case; accused remanded

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia