കുറ്റിക്കോലില്‍ ആഹ്ലാദ പ്രകടനത്തിനിടെ അക്രമം; വിജയിച്ച സ്ഥാനാര്‍ത്ഥിയടക്കം 3 പേര്‍ക്ക് പരിക്ക്
Dec 3, 2014, 16:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 03.12.2014) കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് ആക്രമിച്ചു.
അക്രമത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി ബന്തടുക്കയിലെ ബലരാമന്‍ നമ്പ്യാര്‍ (52), ഐ.എന്‍.ടി.യു.സി. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം (52), കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പടുപ്പിലെ എ. രഞ്ജിത്ത് (18) എന്നിവര്‍ക്ക് പരിക്കേറ്റു.
കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസില്‍ വോട്ടെണ്ണല്‍ നടന്നപ്പോള്‍ ഫലം പ്രഖ്യാപിച്ച ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് പ്രകടനം തുടങ്ങിയിരുന്നു. പ്രകടനം കുറ്റിക്കോല്‍ ടൗണില്‍ എത്തിയതോടെ ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ തുരുതുരെ കല്ലെറിയുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.
അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തങ്ങള്‍ക്കുനേരെ അക്രമം നടത്തിയതെന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി ബലരാമന്‍ നമ്പ്യാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പടുപ്പിലെ തോല്‍വിയില്‍ വിളറിപൂണ്ട സി.പി.എം. പ്രവര്‍ത്തകര്‍ ആസൂത്രമായി അക്രമം നടത്തുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ആരോപിച്ചു. ക്രമസമാധാനം തകര്‍ക്കുകയും സ്ഥലത്ത് കുഴപ്പമുണ്ടാക്കുകയുമായിരുന്നു സി.പി.എം. ലക്ഷ്യമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാജിദ് മൗവ്വല്‍ ആവശ്യപ്പെട്ടു.
Keywords: Kuttikol, Kuttikol: 3 injured after stone pelting, Kasaragod, Kerala, By Election, CPM.
Advertisement: