Accident | കുറ്റിക്കോല്‍ വളവില്‍ വീണ്ടും അപകടം; വാന്‍ തലകീഴായി മറിഞ്ഞ് 2 പേര്‍ക്ക് പരുക്ക്

● ചുള്ളിക്കരയില്‍ നിന്നും കുറ്റിക്കോലിലേക്ക് പോകുന്ന വഴിയിലാണ് അപകടമേഖല
● ഈ വളവില്‍ മുമ്പും നിരവധി അപകടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്
● മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തം
കുറ്റിക്കോല്‍: (KasargodVartha) കഴിഞ്ഞവര്‍ഷം കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് അച്ഛനും മകനും മരിച്ച അതേ അപകട വളവില്‍ സൂപര്‍മാര്‍കറ്റുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്ന വാന്‍ മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നീലേശ്വരം സ്വദേശി ശ്രീജിത്തിനും (36) സഹായിക്കുമാണ് പരുക്കേറ്റത്.
ചുള്ളിക്കരയില്‍ നിന്നും കുറ്റിക്കോലിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിരം അപകടങ്ങള്‍ നടക്കുന്ന വളവ് ഉള്ളത്. ഇവിടെ ഇടക്കിടെ അപകടങ്ങള്‍ ഉണ്ടായിട്ടും അപകടം കുറക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
ഈ വളവ് കൂടാതെ മറ്റ് ചില വളവുകളും ഇവിടെയുണ്ട്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും മനുഷ്യജീവനുകള്‍ പൊലിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് ആക്കം കൂട്ടുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുമല്ലോ.
Van overturned at Kuttikkol curve, injuring two people. This is the same spot where a father and son died in an accident last year. Locals are protesting against the authorities' negligence in taking steps to reduce accidents in the area.
#KuttikkolAccident #RoadSafety #AccidentSpot #Negligence #Protest #Kerala