city-gold-ad-for-blogger

കുറ്റിക്കോല്‍ കരിവേടകം വില്ലേജിനെ ക്യാഷ്‌ലെസ് ആയി പ്രഖ്യാപിച്ചു

കുറ്റിക്കോല്‍: (www.kasargodvartha.com 29.12.2016) ജില്ലയിലെ കുറ്റിക്കോല്‍ പഞ്ചായത്തിലെ കരിവേടകം വില്ലേജിനെ ക്യാഷ്‌ലെസ് വില്ലേജായി പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം പാലിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. പടുപ്പ് അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വില്ലേജ് ക്യാഷ്‌ലെസ് പ്രവര്‍ത്തനം നടത്തുന്നത്.

കുറ്റിക്കോല്‍ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പണം സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്. കുറ്റിക്കോല്‍ ടൗണിലെ 40 തോളം കടകളില്‍ ഡിജിറ്റല്‍ പണം സ്വീകരിക്കുന്നതിനുള്ള സംവിധാനമായി. കുടാതെ ജീപ്പ്, ഓട്ടോറിക്ഷ എന്നിങ്ങനെയുള്ള നിരവധി ടാക്‌സി വാഹനങ്ങളിലും ഡിജിറ്റല്‍ പണം സ്വീകരിച്ച് തുടങ്ങി.

കുറ്റിക്കോല്‍ കരിവേടകം വില്ലേജിനെ ക്യാഷ്‌ലെസ് ആയി പ്രഖ്യാപിച്ചു


പച്ചക്കറിക്കട, ഹോട്ടല്‍, ബേക്കറി, തുണിക്കട, പലചരക്കുകട ഇലക്ട്രിക്കല്‍ ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍, കൂള്‍ബാറുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, പൂജാ സ്‌റ്റോര്‍, സ്റ്റുഡിയോ, മലഞ്ചരക്ക് വ്യാപാരം, മെഡിക്കല്‍ സ്‌റ്റോര്‍, കേബിള്‍ ടി വി, ഫാന്‍സി ഷോപ്പ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ മണി സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.

Keywords:  Kerala, kasaragod, Kuttikol, cash, Panchayath, Hotel, Cashless, Padupp, Akshaya, Karivedakam Village.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia