city-gold-ad-for-blogger

കുരുക്ഷേത്ര മുളിയാര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മുളിയാര്‍: (www.kasargodvartha.com 01.11.2016) കുരുക്ഷേത്ര മുളിയാര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് അമ്മങ്കോട് സരസ്വതി വിദ്യാലയത്തില്‍ വെച്ച് യേനപ്പോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോട് കൂടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 250 ഓളം പേര്‍ പങ്കെടുത്തു. ക്യാന്‍സര്‍ ബോധവല്‍ക്കരണ വീഡിയോ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.

ദേശിയ തലത്തില്‍ തെയ്‌ക്കൊണ്ടോ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ചന്ദനയേയും, നാട്ടിലെ മുതിര്‍ന്ന വ്യക്തികളെ ആദരിക്കുകയും കുരുക്ഷേത്ര സഹായനിധി വിതരണം ചെയ്യുകയും ചെയ്തു. സരസ്വതി വിദ്യാലയത്തിന്റെ ഓഫീസ് നിര്‍മ്മാണത്തിലേക്കുള്ള ആദ്യ ഘഡു കൈമറി.

ഈശ്വര പ്രാര്‍ത്ഥനയോട് കൂടി തുടങ്ങിയ യോഗം സ്ഥലം സിഐ സിബി തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി മുളിയാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മാനേജന്‍ സീതാറാം ബെള്ളുള്ളായ ഭദ്രദീപം തെളിയിച്ചു. സരസ്വതി വിദ്യാലയം പ്രധാനധ്യാപകന്‍ സദാശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ മല്ലം, പ്രൊഫ. ഭാസ്‌കരന്‍ പണൂര്‍, അഡ്വ: ശശിധരന്‍ ഭട്ട്, പ്രഭാകരന്‍ മാസ്റ്റര്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, മധുസൂദനന്‍ ചിപ്ലിക്കയ എന്നിവര്‍ സംസാരിച്ചു. ബാലന്‍ മണ്ടക്കൈ സ്വാഗതവും ബിജു മൃദുലം നന്ദിയും പറഞ്ഞു.

കുരുക്ഷേത്ര മുളിയാര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Keywords: Kasaragod, Kerala, Club, Muliyar, Anniversary, Medical-camp, Awareness, Programme, Felicitation, Celebration. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia