നോമ്പുതുറ സൗഹാര്‍ദ്ദ സംഗമവേദിയായി
Aug 6, 2012, 22:28 IST

മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സൗഹാര്‍ദ്ദ സംഗമവേദിയായി. ജാതിമത രാഷ്ടീയ ഭേദമന്യേ നിരവധിപേര്‍ നോമ്പ്തുറക്കെത്തി. വിഭവ സമൃദ്ധമായ വിഭവങ്ങള്‍ക്കൊപ്പം നെയ്ച്ചോര്‍ പൊതിയും വിതരണം ചെയ്തു.
നോമ്പ് നോറ്റ് നോമ്പുതുറക്കെത്തിയ മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്. സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി. ജോയി നോമ്പ് തുറയിലെ ശ്രദ്ധേയനായി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.എ. ജലീല്‍, സി.പി.എം.മുന്‍ ഏരിയ സെക്രട്ടറി കെ.കുഞ്ഞിരാമന്, റെയില്‍വേ ബോര്‍ഡ് അംഗം പി.പ്രശാന്ത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്.പി.സലാഹുദ്ദീന്, കെ. കുഞ്ഞാമു, എ.കെ. ശാഫി, അഡ്വ.പി. എ.ഫൈസല്‍, മുജീബ് കമ്പാര്‍, ഉസ്മാന് കല്ലങ്കൈ, സുലൈമാന്‍ ചൗക്കി, കെ.എ. അബ്ദുല്ല കുഞ്ഞി, മാഹിന്‍ കുന്നില്‍, മുനീര്‍ ലണ്ടന്‍, അംസു മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Mogral puthur, Kasaragod, Kunnil, Brothers, Ifthar