city-gold-ad-for-blogger

കോം ഇന്ത്യ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞിക്കണ്ണൻ മുട്ടത്തിനും ടീം അംഗങ്ങൾക്കും കാസർകോട് വാർത്തയിൽ അനുമോദനം

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event
Photo: RK Kasargod

● ബിടെക് എഐ ആൻഡ് മെഷീൻ ലേണിങ് പരീക്ഷയിലാണ് ആഇശ ഉന്നത വിജയം നേടിയത്
● പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥിയാണ് അബ്ദുൽ റഹ്‌മാൻ
● നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു
● ഡോ. എം എ അബൂബക്കർ, നാഗേഷ് തെരുവത്ത് തുടങ്ങിയവർ ഉപഹാരങ്ങൾ സമർപ്പിച്ചു

കാസർകോട്: (KasargodVartha) ഓൺലൈൻ മാധ്യമങ്ങളുടെ അംഗീകൃത സംഘടനയായ കോം ഇന്ത്യയുടെ (കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ, ഇൻഡ്യ) വൈസ് പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ മുട്ടത്തിന് അനുമോദനം. 

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

കേന്ദ്ര, കേരള സർക്കാരുകളുടെ വിവിധപട്ടികകളിൽ ഉൾപ്പെട്ടതും മാനദണ്ഡങ്ങൾ പാലിച്ചു വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നതുമായ മുപ്പതിലധികം മുൻനിര ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് കോം ഇന്ത്യ. സംഘടനയുടെ മികച്ച സംഘാടകൻ കൂടിയായ കുഞ്ഞിക്കണ്ണൻ മുട്ടത്ത് ദീർഘകാലമായി കാസർകോട് വാർത്തയുടെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചുവരികയാണ്. അദ്ദേഹത്തിന് പുറമെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കാസർകോട് വാർത്താ ടീം അംഗങ്ങളായ ഇ എം ആഇശ, അബ്ദുൽ റഹ്‌മാൻ എന്നിവർക്കും ചടങ്ങിൽ സ്വീകരണം നൽകി.

kunjikannan muttath honored com india vp kasargod vartha

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

തിളക്കമാർന്ന വിജയം നേടി ആഇശയും അബ്ദുൽ റഹ്‌മാനും

ആലപ്പുഴ ചെങ്ങന്നൂർ സെൻ്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ബിരുദ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനിയാണ് ഇ എം ആഇശ. ചെട്ടുംകുഴിയിലെ ഖൈറുന്നിസയുടെയും പരേതനായ അബ്ദുൽ മജീദിൻ്റെയും മകളാണ്. കാസർകോട് വാർത്താ ടീം അംഗവും വിവിധമേഖലകളിൽ ശ്രദ്ധേയനും എഐ വിദഗ്ധനുമായ പി എം ഫയാസ് ആണ് ഭർത്താവ്. 

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

2025-26 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും 97.5 ശതമാനം മാർക്ക് കരസ്ഥമാക്കുകയും ചെയ്ത വിദ്യാർഥിയാണ് അബ്ദുൽ റഹ്‌മാൻ. ജിഎച്ച്എസ്എസ് ചെമ്മനാട് പരവനടുക്കം സ്കൂൾ വിദ്യാർഥിയായ അബ്ദുൽ റഹ്‌മാൻ, അബ്ദുൽ മുജീബ് - ഹാജറ ദമ്പതികളുടെ മകനാണ്.

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

ഉപഹാര സമർപ്പണവും അനുമോദനവും

അനുമോദന ചടങ്ങിൽ കാസർകോട് വാർത്ത ടീം അംഗമായ സി രേണുക അധ്യക്ഷത വഹിച്ചു. കാസർകോട് നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേളി എച്ച്എൻസി ആശുപത്രി ഫാമിലി മെഡിസിൻ വിഭാഗം തലവൻ ഡോ. എം എ അബൂബക്കർ മുഖ്യാതിഥിയായിരുന്നു. 

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

കുഞ്ഞിക്കണ്ണൻ മുട്ടത്ത്, ഇ എം ആഇശ, അബ്ദുൽ റഹ്‌മാൻ എന്നിവർക്ക് കെ എം ഹനീഫ് മെമെൻ്റോ കൈമാറി. ഡോ. എം എ അബൂബക്കർ, നാഗേഷ് തെരുവത്ത്, നാസർ ചെർക്കളം എന്നിവർ ഉപഹാര സമർപ്പണം നടത്തി. COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് സിജു കണ്ണൻ, കാസർകോട് ഡിടിപിസി മുൻ സെക്രട്ടറി നാഗേഷ് തെരുവത്ത്, പൊതുപ്രവർത്തകൻ നാസർ ചെർക്കളം, മൈ കാർ ഗ്രൂപ് എം ഡി എം സി ജാബിർ), കെവാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, കാസർകോട് വാർത്ത സീനിയർ റിപ്പോർട്ടർ സുബൈർ പള്ളിക്കാൽ, ജനറൽ ആശുപത്രി വളണ്ടിയർ മാഹിൻ കുന്നിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event
ദേശാഭിമാനി ബ്യൂറോ ചീഫ് പ്രകാശൻ കിനാനൂർ, സുപ്രഭാതം ബ്യൂറോ ചീഫ് എം പി മുജീബ് റഹ്‌മാൻ മട്ടന്നൂർ, സീനിയർ റിപ്പോർട്ടർ സിപി സുബൈർ, പ്രസ് ക്ലബ് ഓഫീസ് സെക്രട്ടറി ഗിരീഷ് കുമാർ, ഇടിവി കാസർകോട് പ്രതിനിധി സന്ദീപ് ബാലകൃഷ്ണൻ, മൻസൂർ കമ്പാർ, അഞ്ജന ശശീന്ദ്രൻ, ഫയാസ് ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Photo: RK Kasargod

പ്രോഗ്രാം കോർഡിനേറ്റർ എരിയാൽ ശരീഫ് സ്വാഗതവും അപർണ അശോകൻ നന്ദിയും പറഞ്ഞു.

COM India Vice President Kunjikannan Muttath and Team Members Honored at Kasargod Vartha Event

ഈ അഭിമാനനേട്ടങ്ങളെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Kasaragod Vartha honoured COM India VP Kunhikannan Muttath and two students.

#KasaragodVartha #COMIndia #KasaragodNews #KeralaNews #DigitalMedia #StudentAchievement #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia