കുഞ്ചത്തൂര്‍ തീവെപ്പ്: പ്രതി റിമാന്‍ഡില്‍
Feb 27, 2015, 12:03 IST
മഞ്ചേശ്വരം: (www.kasargodvartha.com 27/02/2015) കുഞ്ചത്തൂരില്‍ രണ്ടു കാറുകള്‍ക്കും മര ഉരുപ്പടികള്‍ക്കും തീയിട്ട സംഭവത്തില്‍ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം പത്താം മൈലിലെ ദയാനന്ദ (52)യെയാണ് അഡീഷണല്‍ എസ്.ഐ. പി.വിജയനും സംഘവും വ്യാഴാഴ്ച വൈകിട്ട് അറസ്റ്റു ചെയ്തത്.
കുഞ്ചത്തൂര്‍ മാഡയിലെ സൂപ്പി ഹാജിയുടെയും മാഡ ക്ഷേത്രത്തിനടുത്ത സുജിത്തിന്റെയും കാറുകളും മാഡ ക്ഷേത്രത്തിലെ പൂജാരി ദാമോദരയുടെ വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും കത്തിച്ച സംഭവത്തിലാണ് ദയാനന്ദ അറസ്റ്റിലായത്.
കുഞ്ചത്തൂരില്‍ സംശയസാഹചര്യത്തില്‍ കാണപ്പെട്ട ദയാനന്ദയെ പോലീസ് പട്രോളിംഗിനിടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തീവെപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ സാമൂഹിക വിരുദ്ധര്‍ ആസൂത്രിതമായി തീയിട്ടതാണെന്നു പോലീസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
കുഞ്ചത്തൂര്‍ മാഡയിലെ സൂപ്പി ഹാജിയുടെയും മാഡ ക്ഷേത്രത്തിനടുത്ത സുജിത്തിന്റെയും കാറുകളും മാഡ ക്ഷേത്രത്തിലെ പൂജാരി ദാമോദരയുടെ വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും കത്തിച്ച സംഭവത്തിലാണ് ദയാനന്ദ അറസ്റ്റിലായത്.

Keywords: Manjeshwaram, Fire, Burnt, Accuse, Remand, Kasaragod, Kerala.