കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും ഞായറാഴ്ച ചെര്‍ക്കളയില്‍
Jul 13, 2012, 19:07 IST
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടനാ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാര്‍, നഗരസഭ ചെയര്മാന്മാര്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാര്‍ എന്നിവരുടെ യോഗം ഞായറാഴ്ച പത്ത് മണിക്ക് ചെര്‍ക്കള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ ചേരും.
യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സംബന്ധിക്കുമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് അറിയിച്ചു.
Keywords: Kasaragod, P.K Kunhalikutty, IUML, K.P.A Majid, Cherkala.







