city-gold-ad-for-blogger

കുഞ്ഞാമിനയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് എം.സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 23.10.2014) വലിയപറമ്പ് മാവിലാകടപ്പുറത്തെ പി.എച്ച് കുഞ്ഞാമിന (22)യുടെ ദുരൂഹ മരണത്തില്‍ സമഗ്രവും നീതി പൂര്‍വവുമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസ്തുതയാളുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനാല്‍ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക്  നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ചീമേനി വെള്ളച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാവിലാകടപ്പുറത്തെ കുഞ്ഞാമിനയെ ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഭര്‍തൃവീട്ടിലാണ് കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ജിമ്മി എന്നു വിളിക്കുന്ന ജമീലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുഞ്ഞാമിനയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് എം.സി ഖമറുദ്ദീന്‍

Keywords : Kasaragod, Death, Woman, Case, Investigation, IUML, MC Kamarudheen. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia