city-gold-ad-for-blogger

കുണ്ടില്‍ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം ഞായറാഴ്ച്ച

കാസര്‍കോട്: (www.kasargodvartha.com 29.11.2014) കാസര്‍കോട് പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കുണ്ടില്‍ തറവാട് കുടുംബ സംഗമം ഞായറാഴ്ച്ച നടക്കും. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കുണ്ടില്‍ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരില്‍ കുണ്ടില്‍ തറവാട് കുടുംബ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കുണ്ടില്‍ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇപ്പോള്‍ തന്നെ സജീവമാണ്. കുടുംബ സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യാതിഥികളായിരിക്കും.

കുടുംബ സംഗമത്തില്‍ ആയിരത്തിലധികം പേര്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കിന്നത്. സംഗമത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ ജീവകാരുണ്യ-ബോധവല്‍ക്കരണ-വിദ്യാഭ്യാസ-കായിക പ്രോല്‍സാഹന പരിപാടികള്‍ നടത്താനും ആലോചനയുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia