city-gold-ad-for-blogger

വിവാഹ വാര്‍ഷിക ദിനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി രവീശ തന്ത്രി

കാസര്‍കോട്: (www.kasargodvartha.com 03/05/2016) തന്റെ 21-ാം വിവാഹ വാര്‍ഷിക ദിനത്തിലും കാസര്‍കോട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ ആഘോഷങ്ങള്‍ വോട്ടര്‍മാര്‍ക്കിടയിലായിരുന്നു. തന്ത്രിയുടെ കൂടെ ചൊവ്വാഴ്ച പ്രചരണ രംഗത്ത് പത്‌നി സുജാത ആര്‍ തന്ത്രിയും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

കുണ്ടാര്‍ ഗോപാലകൃഷ്ണ ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറപ്പെട്ടത്. നാരംപാടിയില്‍ കുടുംബ യോഗം, ബദിയടുക്ക, മുള്ളേരിയ അങ്ങനെ തുടങ്ങി പ്രചരണ പരിപാടി. പ്രചാരണത്തിനിടയില്‍ പ്രവര്‍ത്തകരുടെ സ്‌നേഹ നിര്‍ബന്ധത്തിന് വഴങ്ങി അല്‍പ സമയം നര്‍മ സംഭാഷണങ്ങളുമായി വിവാഹ വാര്‍ഷികം ആഘോഷിച്ചു.

മക്കളായ ഡിഗ്രി പഠനം കഴിഞ്ഞ സുബ്രഹ്മണ്യ പ്രസാദും, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ കൃത്രികയും, പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഗുരുപ്രസാദും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തന്ത്രിയുടെ കൂടെ സജീവമായുണ്ട്.

വിവാഹ വാര്‍ഷിക ദിനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി രവീശ തന്ത്രി

Keywords : Election 2016, BJP, Wedding days, Celebration, Raveesha Thandri Kundar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia