city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുരുന്നുകള്‍ക്ക് വായനയുടെ തണലാകാന്‍ വായനാമരം

കുരുന്നുകള്‍ക്ക് വായനയുടെ തണലാകാന്‍ വായനാമരം
കുണ്ടംകുഴി: കുരുന്നുകള്‍ക്ക് വായനയുടെ തണലാകാന്‍ വായനാമരം. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍ പി ക്ലാസ് വിദ്യാര്‍ഥികളാണ് വായനാമരമുണ്ടാക്കി വായനാവാരത്തില്‍ വ്യത്യസ്തത ഒരുക്കിയത്. സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികളുടെ സജീവ പങ്കാളിത്തത്തില്‍ വായനാമരമൊരുക്കിയത്. വായനാ ദിനമായ 19ന് തുടങ്ങിയ പരിപാടി ബുധനാഴ്ച അവസാനിക്കും.

ക്ലാസ് മുറിക്ക് പുറത്തെ വരാന്തയിലാണ് വായനാ മരം തയ്യാറാക്കിയത്. വലിയൊരു മരത്തിന്റെ ശിഖരമാണ് മരമായത്. കൊമ്പുകളില്‍ ഇലകളോടൊപ്പം ഇടംപിടിച്ചത് കുട്ടികളുടെ വിവിധ സൃഷ്ടികളും. ഒരോ ദിവസവും കുട്ടികളുടെ കഥകളും കവിതകളും മറ്റ് കലാസൃഷ്ടികളുമൊക്കെ മരത്തിന്റെ ശിഖരങ്ങളില്‍ ഇടംപിടിച്ചു. മരത്തിന്റെ വേരുകളാകാന്‍ വിഭവസമൃദ്ധമായ പുസ്തകശേഖരമുണ്ടായിരുന്നു. കുട്ടികള്‍ തങ്ങളുടെ താല്‍പര്യത്തിനും അഭിരുചിക്കുമനുസരിച്ച് തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ മാതാപിതാക്കളുടെ സഹായത്തോടെ വായിച്ച് വായനാകുറിപ്പ് തയ്യറാക്കി അടുത്ത ദിവസം മരത്തില്‍ തുക്കിയിടും.

ഓരോ ദിവസം പിന്നിടുമ്പോഴും വിഭവസമൃദ്ധമായും സ്‌കൂളിലെ കുട്ടികള്‍ക്കാകെ അറിവിന്റെ അക്ഷയഖനി സമ്മാനിച്ചും മരം വളര്‍ന്നു. കഥപറഞ്ഞും കവിത ചൊല്ലിയുമാണ് ദിവസവും ക്ലാസ് മുറികള്‍ ഉണര്‍ന്നത്. പുസ്തക പ്രദര്‍ശനത്തിലെയും ലൈബ്രറിയിലെയും പുസ്തകങ്ങള്‍ അധ്യാപകര്‍ കഥകളായും കവിതകളായും സംഭാഷണങ്ങളായും കുട്ടികളിലെത്തിച്ചു.

വായനാ വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രത്യേക പുസ്തക പ്രദര്‍ശനം ഒരുക്കിയിരുന്നു. സ്‌കൂളിന്റെ ഒരു റൂമില്‍ ഒരുക്കിയ പ്രദര്‍ശനത്തിനായി കുട്ടികള്‍ക്ക് ദിവസവും ഒരോ പിരീയഡും നിശ്ചയിച്ചു. പുസ്തകങ്ങള്‍ നോക്കിക്കാണുന്നതിന് പകരം അധ്യാപകന്റെ സഹായത്തോടെ പുസ്തകങ്ങളുടെ ആസ്വാദനവും കുറിപ്പ് തയ്യാറാക്കലും നടന്നു. കുട്ടികള്‍ക്കാകെ നവോന്മേഷം പകര്‍ന്ന പ്രദര്‍ശനവും പുസ്തകാസ്വാദനവും അധ്യായനവര്‍ഷം മുഴുവന്‍ തുടര്‍ന്നുകൊണ്ടുപോകാനാണ് തീരുമാനം.

വൈകുന്നേരങ്ങളില്‍ പഠനസംബന്ധിയായ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ഒ വി വിജയന്റെ കടല്‍ത്തീരത്ത്, മുണ്ടൂര്‍ സേതുമാധവന്റെ അമ്മ കൊയ്യുന്നു, മഴ, കാവ്യമോഹിതം തുടങ്ങിയ ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിച്ചത്. വിവിധ ക്ലാസുകള്‍ക്കായി ക്വിസ് മത്സരവും ക്ലാസ് തല ലൈബ്രറികളുടെ ഉദ്ഘാടനവും വായനാ വാരാചരണത്തിന്റെ ഭാഗമായി നടന്നു. പ്രശസ്ത നിരൂപകന്‍ ഇ പി രാജഗോപാലനാണ് വായനാവാരാചരണം ഉദ്ഘാടനം ചെയ്തത്.

Keywords: Kasaragod, Kundamkuzhi, GHSS, School, Students, Reading.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia