ബാച്ചോലിക്ക-കുഞ്ചത്തൂര്‍ റോഡ് പുനരുദ്ധാരണം ഉദ്ഘാടനം 25 ന്
Mar 24, 2012, 13:00 IST
കാസര്‍കോട്: ബാച്ചോലിക്ക-കുഞ്ചത്തൂര്‍പദവ് എന്‍.എച്ച്, ജോഡുക്കല്‍-കയ്യാര്‍ റോഡ്, പച്ചമ്പള-കുബണൂര്‍ കണ്ണാടിപാറ, പച്ചമ്പള-കയ്യാര്‍ മസ്ജിദ് കണ്ണാടിപാറ എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി പി.ബി അബ്ദുള്‍ റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ അധ്യക്ഷയാകും. മാര്‍ച്ച് 25 മൂന്ന് മണിക്ക് മഞ്ചേശ്വരം തൂമിനാട്ട് ചേരുന്ന ചടങ്ങിലാണ് ബാച്ചോലിക്ക-കുഞ്ചത്തൂര്‍ പദവ് എന്‍.എച്ച് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നത്. 4.6 കി.മീറ്റര്‍ ദൂരെയുള്ള റോഡാണിത്. മറ്റ് മൂന്ന് റോഡുകളുടെ ഉദ്ഘാടന ചടങ്ങ് അന്നേ ദിവസം നാലിന് ജോഡുക്കല്ലില്‍ നടക്കും.