city-gold-ad-for-blogger

ഷെൽട്ടറുകൾ നോക്കുകുത്തി, സീബ്രാ ലൈനിൽ ബസ് നിർത്തുന്നത് തോന്നുംപടി; പാളിയ ട്രാഫിക് പരിഷ്കരണത്തിനെതിരെ വ്യാപാരികൾ

Image reflecting traffic issues and bus shelters in Kumbla
Photo: Special Arrangement

● സ്കൂൾ-കോളേജ് സമയങ്ങളിൽ കുട്ടികൾ റോഡ് മുറിച്ചുകടക്കുമ്പോൾ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
● പഴയ ബസ് സ്റ്റാൻഡിന് സമീപം നിർത്താൻ പഞ്ചായത്തും പൊലീസും എംവിഡിയും നൽകിയ നിർദേശം ജീവനക്കാർ തള്ളി.
● കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
● അധികൃതരുടെ അനാസ്ഥയാണ് നിയമലംഘനങ്ങൾ നിർബാധം തുടരാൻ കാരണം.
● കുമ്പള ടൗണിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നു.

കുമ്പള: (KasargodVartha) ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊണ്ടുവന്ന ട്രാഫിക് പരിഷ്കരണം പൂർണമായും പാളിയതായി വ്യാപാരികൾ. ട്രാഫിക് പരിഷ്കരണം നടപ്പാക്കിയതിൽ ഇപ്പോഴും വലിയ തർക്കം നിലനിൽക്കെ, കെഎസ്ആർടിസി അടക്കമുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നത് തോന്നുംപടിയാണ്.

ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി കുമ്പളയിൽ കൊട്ടൂടൽ സ്ക്വയറിന് സമീപം നാല് ബസ് ഷെൽട്ടറുകൾ നിർമിച്ചിട്ടുണ്ട്. ഇവിടെയാണ് നിലവിൽ ബസ് സ്റ്റോപ്പുകൾ ഔദ്യോഗികമായി അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ നിന്ന് യാത്രക്കാരെ കയറ്റി പോകുന്ന ബസുകൾ ടൗണിലെ വിവിധ ഭാഗങ്ങളിൽ തോന്നിയതുപോലെ നിർത്തിയിടുന്നത് ടൗണിൽ എത്തുന്ന കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ ഭീഷണിയാകുന്നുണ്ട്.

സീബ്രാ ലൈനിലെ അപകടഭീഷണി

പലപ്പോഴും ടൗണിലെ സീബ്രാ ലൈനുകൾ പോലും ശ്രദ്ധിക്കാതെ, അതിനുമുകളിലാണ് ഡ്രൈവർമാർ ബസ് നിർത്തിയിടുന്നത്. ബസ് നിർത്തിയിടുമ്പോൾ സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുമ്പോൾ, പെട്ടെന്ന് ബസ് മുന്നോട്ട് എടുത്താൽ അപകടം ഉറപ്പാണ്. വലിയ ബസുകൾക്ക് തൊട്ടുമുന്നിലൂടെ റോഡ് മുറിച്ച് കടക്കുന്ന യാത്രക്കാരനെ ഡ്രൈവർക്ക് കാണാനും സാധിക്കില്ല. ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമാവുമെന്നാണ് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നത്.

kumbla traffic reforms bus shelters ignored traders protest

സ്കൂൾ-കോളേജ് സമയങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികളാണ് ഇതുവഴി തിക്കിത്തിരക്കി കടന്നുപോകുന്നത്. സീബ്രാ ലൈനിൽ നിയമവിരുദ്ധമായി ബസ് നിർത്തിയിടുമ്പോൾ, മറുവശത്തുകൂടി വരുന്ന മറ്റ് വാഹനങ്ങൾക്ക് കാൽനടയാത്രക്കാരെ കാണാൻ കഴിയാത്തത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

നോക്കുകുത്തിയായി അധികൃതരുടെ നോട്ടീസ്

സ്വകാര്യ ബസുകൾ കുമ്പള ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് കുമ്പള ഗ്രാമപഞ്ചായത്തും, മോട്ടോർ വാഹന വകുപ്പും, പൊലീസും ബസ് ജീവനക്കാർക്ക് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും ബസ് ജീവനക്കാർ ഈ ഉത്തരവ് നടപ്പിൽ വരുത്താൻ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ടൗണിലെ റോഡിൽ നടുവിലായി നിർത്തിയിട്ട് യാത്രക്കാരെ വീണ്ടും കയറ്റുന്നത്.

ഉത്തരവുകൾ ലംഘിക്കുന്ന ഇത്തരം സ്വകാര്യ-കെഎസ്ആർടിസി ബസുകൾക്കെതിരെ പിഴ ചുമത്തുകയോ കർശന നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യാത്ത അധികൃതരുടെ അനാസ്ഥയാണ് നിയമലംഘനങ്ങൾ നിർബാധം തുടരാൻ ബസ് ജീവനക്കാർക്ക് വളമാകുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ പൊലീസ് ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Traders in Kumbla complain that the local traffic reforms have completely failed, as KSRTC and private buses ignore designated shelters and arbitrarily stop on zebra crossings, posing a severe threat to pedestrians and students despite official notices from the MVD and police.

#KasargodVartha #KumblaNews #KasaragodNews #TrafficRules #KSRTC #KeralaPolice #RoadSafety #MalayalamNews #AparnaNews

 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia