കുമ്പളയിൽ ട്രാഫിക് പരിഷ്കരണ തീരുമാനം നടപ്പാകാത്തതിൽ ബസ് ജീവനക്കാരും വ്യാപാരികളും തമ്മിൽ തർക്കം; സമര മുന്നറിയിപ്പുമായി ഇരുവിഭാഗവും
● മുള്ളേരിയ, ബദിയടുക്ക, സീതാംഗോളി, പെർള, കളത്തൂർ, പേരാൽ, കണ്ണൂർ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ പുതിയ കേന്ദ്രത്തിലും പഴയ ബസ് സ്റ്റാൻഡിന് സമീപവും നിർത്തണമെന്നായിരുന്നു തീരുമാനം.
● ബസ് ജീവനക്കാർ സഹകരിക്കാത്തതിനാൽ പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ യുടേൺ ആഴ്ചകൾക്ക് മുൻപ് കെട്ടിയടച്ചു.
● പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സർക്കിൾ ചുറ്റി ബസുകൾ തിരിച്ചു പോകുന്നതിൽ വ്യാപാരികൾക്കും യാത്രക്കാർക്കും അതൃപ്തി.
● നടപടിയില്ലെങ്കിൽ സമരമെന്ന് യൂത്ത് വിംഗ് വ്യാപാരികളും സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ജീവനക്കാരും മുന്നറിയിപ്പ് നൽകി.
കുമ്പള: (KasargodVartha) കുമ്പളയിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരത്തിൽനിന്ന് 500 മീറ്റർ അകലെ നിർമിച്ചതിന് ശേഷം ഉടലെടുത്ത ട്രാഫിക് പരിഷ്കരണ നടപടികളിൽ മാസങ്ങൾ പിന്നിട്ടിട്ടും തർക്കങ്ങൾ തുടരുന്നു.
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന ആളുകൾക്ക് ടൗണിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും മത്സ്യ മാർക്കറ്റിലേക്കും ആരാധനാലയങ്ങളിലേക്കും എത്തണമെങ്കിൽ 500 മീറ്ററോളം നടക്കേണ്ടി വരുന്നതാണ് വ്യാപാരികളും യാത്രക്കാരും ചോദ്യം ചെയ്യുന്നത്. ഇത് പരിഹരിക്കാൻ കുമ്പള ഗ്രാമപഞ്ചായത്തും മോട്ടോർ വാഹന വകുപ്പും എടുത്ത തീരുമാനം ഉൾക്കൊള്ളാൻ ബസ് ജീവനക്കാർ തയ്യാറാകാത്തതാണ് തർക്കം തുടരുന്നതിന് കാരണം.
കുമ്പള ഗ്രാമപഞ്ചായത്ത്-മോട്ടോർ വാഹന വകുപ്പ് തീരുമാനപ്രകാരം മുള്ളേരിയ, ബദിയടുക്ക, സീതാംഗോളി, പെർള, കളത്തൂർ, പേരാൽ, കണ്ണൂർ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് യാത്രക്കാരെയും കൊണ്ടുവരുന്ന സ്വകാര്യ ബസുകൾ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പഴയ ബസ് സ്റ്റാൻഡിന് സമീപവും നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്നായിരുന്നു തീരുമാനം.
ഈ തീരുമാനത്തോട് ബസ് ജീവനക്കാർ തയ്യാറാകാത്തതാണ് മാസങ്ങളോളമായുള്ള തർക്കങ്ങൾക്ക് കാരണമാകുന്നത്. തീരുമാനം ഉൾക്കൊള്ളണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാർക്ക് നോട്ടീസും നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ച നടത്തിയിട്ടുണ്ടെങ്കിലും നടപടി നീളുന്നത് നഗരത്തിൽ ബസ് ജീവനക്കാരും വ്യാപാരികളും തമ്മിലുള്ള തർക്കത്തിന് കാരണമാകുന്നുണ്ട്.
യുടേൺ അടച്ചു, സർക്കിൾ ചുറ്റി മടക്കം; സമര മുന്നറിയിപ്പുമായി ഇരുവിഭാഗവും
ബസ് ജീവനക്കാർ ഗ്രാമപഞ്ചായത്ത്-മോട്ടോർ വാഹന വകുപ്പ് സംയുക്തമായി എടുത്ത തീരുമാനത്തോട് സഹകരിക്കാത്തതിനാൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുള്ള 'യുടേൺ' ആഴ്ചകൾക്ക് മുൻപ് കെട്ടിയടച്ചിരുന്നു.
പിന്നീട് ബസുകൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരെ ഇറക്കി കുമ്പള പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സർക്കിൾ ചുറ്റി തിരിച്ചു പോകുകയാണ്. ഇതാണ് വ്യാപാരികളെയും യാത്രക്കാരെയും അതൃപ്തിയിലാക്കിയിരിക്കുന്നത്. പഴയ ബസ് സ്റ്റാൻഡിന് സമീപം സർക്കിളിൽ എത്തുന്ന ബസുകൾക്ക് എന്താണ് ഇവിടെ ഒരു മിനിറ്റ് ബസ് നിർത്തിടാൻ തടസ്സമെന്ന് വ്യാപാരികളും യാത്രക്കാരും ചോദിക്കുന്നുണ്ട്. ഇതിന് വ്യക്തമായ മറുപടി നൽകാൻ ബസ് ജീവനക്കാർക്ക് കഴിയുന്നുമില്ല.
ശനിയാഴ്ചയും (നവംബർ 28) ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുമ്പളയിൽ ബസ് ജീവനക്കാരും മർച്ചൻ്റ് യൂത്ത് വിംഗ് പ്രവർത്തകരുമായി തർക്കമുണ്ടായി. കുമ്പള പൊലീസ് എത്തിയാണ് ശാന്തമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഈ വിഷയത്തിൽ നടപടി ഇല്ലെങ്കിൽ സമരമെന്ന് യൂത്ത് വിംഗ് വ്യാപാരികളും ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ജീവനക്കാരും പറയുന്നു.
ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട ഈ പ്രാദേശിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Tensions flared again in Kumbla, Kasaragod, between bus workers and traders on Saturday, November 28, 2026, over an unimplemented traffic reform decision involving a bus shelter located about 500 meters from town.
#KasargodVartha #KumblaNews #KasaragodNews #TrafficDispute #BusStaff #TradersProtest #MalayalamNews #AparnaNews






