city-gold-ad-for-blogger

കുമ്പള ടോൾ പ്ലാസ: കലക്ട്രേറ്റ് ധർണയിൽ പ്രതിഷേധം ഇരമ്പി; വിഷയം ചൊവ്വാഴ്ച നിയമസഭയിൽ അടിയന്തിര പ്രമേയമായി ഉന്നയിക്കും

Protest dharna at Kasaragod Collectorate against Kumbla Toll Plaza with leaders addressing the crowd.
Photo: Kumar Kasargod

● ജനുവരി 21-ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്.
● മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആരിക്കാടിയിൽ ടോൾ പിരിവ് തുടങ്ങിയതെന്ന് ആരോപണം.
● നേരത്തെ എം.എൽ.എമാരെ അറസ്റ്റ് ചെയ്തും പന്തൽ പൊളിച്ചുമാണ് ടോൾ തുടങ്ങിയത്.
● വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കാസർകോട്: (KasargodVartha) ദേശീയപാത അതോറിറ്റി മാനദണ്ഡങ്ങൾ ലംഘിച്ച് ആരിക്കാടി കടവത്ത് ആരംഭിച്ച ടോൾ പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കാസർകോട് കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി.

kumbla toll plaza protest kasaragod collectorate dharna act

മഞ്ചേശ്വരം, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും കാസർകോട് നഗരസഭയിലേയും ജനപ്രതിനിധികളും കാസർകോട്, മഞ്ചേശ്വരം എംഎൽഎമാരും വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമാണ് ധർണയിൽ പങ്കെടുത്തത്.

kumbla toll plaza protest kasaragod collectorate dharna act

രാവിലെ 11 മണിയോടെയാണ് ധർണ്ണ ആരംഭിച്ചത്. എകെഎം അഷറഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി കെ സുബൈർ സ്വാഗതം പറഞ്ഞു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് ധർണ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, സിപിഎം നേതാവ് കെ പി സതീഷ് ചന്ദ്രൻ, എ. ഗോവിന്ദൻ നായർ, ഷാഹിന സലിം, അബ്ദുല്ല കുഞ്ഞി ചെർക്കള, വി പി അബ്ദുൾ ഖാദർ, വസന്തൻ അജക്കോട്, ഗോൾഡൻ റഹ്മാൻ, കെ അബ്ദുല്ല കുഞ്ഞി, അഷറഫ് കർള, അസീസ് കളത്തൂർ, മഞ്ചുനാഥ ആൾവ, അസീസ് മിക്കൈ തുടങ്ങിയവർ സംസാരിച്ചു. 200-ഓളം ജനപ്രതിനിധികളും നിരവധി രാഷ്ട്രീയ നേതാക്കളും ജനങ്ങളും ധർണ്ണയിൽ പങ്കാളികളായി.

 Protest dharna at Kasaragod Collectorate against Kumbla Toll Plaza with leaders addressing the crowd.

നിയമസഭയിലേക്ക്

ടോൾ വിഷയം ചൊവ്വാഴ്ച ചേരുന്ന നിയമസഭയിൽ മഞ്ചേശ്വരം എംഎൽഎ അടിയന്തിര പ്രമേയമായി ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ കൂടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരിക്കും പ്രമേയം. ഈ മാസം 21-ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്.

 Protest dharna at Kasaragod Collectorate against Kumbla Toll Plaza with leaders addressing the crowd.

ടോൾഗേറ്റിൽ ചുങ്കം പിരിവ് തുടങ്ങിയതോടെ വൻ സംഘർഷം അരങ്ങേറിയിരുന്നു. സമരം കിടന്ന എംഎൽഎ അടക്കമുള്ള ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്‌ത് നീക്കിയാണ് ടോൾ പിരിക്കാൻ തുടങ്ങിയത്. പിന്നീട് ആക്ഷൻ കമ്മിറ്റിയുടെ സമരപന്തൽ പോലീസ് പൊളിച്ചു നീക്കിയിരുന്നു.

kumbla toll plaza protest kasaragod collectorate dharna act

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക

Article Summary: A massive dharna was held at the Kasaragod Collectorate against the Kumbla Toll Plaza, led by the Action Committee. MLAs N.A. Nellikkunnu and A.K.M. Ashraf, along with 200 representatives, participated.

#KumblaTollPlaza #KasaragodProtest #ActionCommittee #NANellikkunnu #AKMAshraf #NHAI #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia