city-gold-ad-for-blogger

കുമ്പള ടോൾപ്ലാസ കേസ്: വെള്ളിയാഴ്ചയും പരിഗണിച്ചില്ല; വിധി ബുധനാഴ്ച പറയാൻ മാറ്റി; ഉടൻ യൂസർ ഫീസ് പിരിക്കാൻ കമ്പനി നീക്കം

Image of Kumbla Toll Plaza with toll gates.
KasargodVartha File Photo

● ഹൈകോടതി ജഡ്ജ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്.
● കരാർ കമ്പനി ശനിയാഴ്ച തന്നെ ചുങ്കം പിരിവ് തുടങ്ങാൻ നീക്കം നടത്തുന്നു.
● കലക്ടറുടെ നിർദേശപ്രകാരമാണ് ടോൾ പിരിവ് നവംബർ 14 വരെ നിർത്തിവെച്ചിരുന്നത്.
● മഞ്ചേശ്വരം എം.എൽ.എയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഇടപെട്ടതിനെ തുടർന്നാണ് പിരിവ് നിർത്തിവെച്ചത്.
● വാദിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ബുധനാഴ്ച പരിഗണിക്കാൻ തീരുമാനിച്ചത്.

കാസർകോട്: (KasargodVartha) ദേശീയപാത അതോറിറ്റിയുടെ കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീസ് പിരിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി.

ഹൈകോടതി ജഡ്ജ് വി ജി അരുണിന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. 401 നമ്പറായാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും 240 വരെയുള്ള കേസുകൾ മാത്രമേ വെള്ളിയാഴ്ച വിളിച്ചുള്ളൂ. വാദിഭാഗം അഭിഭാഷകൻ അഡ്വ. സജൽ വിഷയത്തിന്റെ ഗൗരവം കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് വാദം പൂർത്തിയായ കേസിൽ ബുധനാഴ്ച വിധി പറയാമെന്ന് കോടതി വ്യക്തമാക്കിയത്.

നവംബർ 12-ന് രാവിലെ എട്ട് മണി മുതൽ ടോൾ പിരിവ് തുടങ്ങാൻ കരാർ കമ്പനി നേരത്തേ തീരുമാനിച്ചതാണ്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും കലക്ടറെയും ജില്ലാ പോലീസ് മേധാവിയെയും കണ്ട് ചർച്ച നടത്തിയതിനെ തുടർന്ന് കേസ് നവംബർ 14-ന് വിധി പറയുന്നത് വരെ ടോൾ പിരിക്കുന്നത് നിർത്തിവെക്കാൻ കലക്ടർ നിർദേശിച്ചതോടെയാണ് പിരിവ് 14 വരെ നിർത്തിവെച്ചത്.

കലക്ടറുടെ നിർദേശത്തെ തുടർന്ന് 14 വരെ നിർത്തിവെച്ച കരാർ കമ്പനി ശനിയാഴ്ച (നവംബർ 15) തന്നെ ചുങ്കം പിരിവ് തുടങ്ങാൻ നീക്കം നടത്തുന്നുണ്ട്. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ 'കേസ് നടപടിയുടെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, ഉചിതമായ തീരുമാനം മാധ്യമങ്ങളെ അറിയിക്കാം' എന്ന് കലക്ടർ ഇമ്പശേഖരൻ കാസർകോട് വാർത്തയോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച (നവംബർ 11) ഇറങ്ങിയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് ടോൾ പിരിവ് നടത്തുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചിരുന്നത്. വമ്പൻ ടോൾ നിരക്കുകളാണ് പരസ്യത്തിലൂടെ പുറത്തുവിട്ടിരുന്നത്.

കുമ്പള ടോൾപ്ലാസയിലെ പുതിയ കോടതി വിവരങ്ങൾ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Kumbla Toll Plaza case adjourned to Wednesday for judgment; company plans to start toll collection on Saturday.

#KumblaTollPlaza #Kasaragod #TollFee #HighCourt #KeralaNews #TollProtest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia