കുമ്പള വെടി: കനത്ത സുരക്ഷ; നിരീക്ഷണത്തിനു ഹെലിക്യാം
Jan 17, 2015, 14:25 IST
കുമ്പള: (www.kasargodvartha.com 17/01/2015) കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടക്കുന്ന വെടിക്കെട്ടിനിടെ സംഘര്‍ഷത്തിനു നീക്കമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നു കുമ്പളയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി.
പ്രദേശത്തിന്റെ നിരീക്ഷണത്തിനായി ഹെലിക്യാം എത്തിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടു മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ കുമ്പള ടൗണ്‍ അടക്കമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം ഹെലിക്യാമിൽ പതിയും.
ആകാശത്ത് 700 അടി ഉയരത്തില്‍ വരെ ഹെലിക്യാം പറന്നു ദൃശ്യങ്ങള്‍ പകര്‍ത്തും. ശബ്ദ റെക്കോര്‍ഡും ഉണ്ടാകും. റിമോര്‍ട്ടു വഴിയായിരിക്കും ഹെലിക്യാം പ്രവര്‍ത്തിപ്പിക്കുക. ഹെലിക്യാമിൽ പതിയുന്ന ദൃശ്യങ്ങള്‍ തത്സമയം കമ്പ്യൂട്ടറിലാക്കി പോലീസ് പരിശോധിക്കും. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്തിനാണ് ഇതിന്റെ ചുമതല.
സി.പി.എം. പ്രവര്‍ത്തകനായ മുരളി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കുമ്പളയില്‍ അസ്വാസ്ഥ്യം നിലനില്‍ക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

Keywords: Kasaragod, Kerala, Kumbala, Temple, Camera, Helicopter,
Advertisement: