ദുരിതം മാറാതെ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരം; സർവീസ് റോഡ് നിർമാണത്തിലെ പിഴവാണ് വെള്ളക്കെട്ടിന് കാരണമെന്ന് യാത്രക്കാർ
● കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയിലാണ് സ്റ്റേഷൻ മുൻവശത്ത് വീണ്ടും വെള്ളം കെട്ടിനിന്നത്.
● കഴിഞ്ഞ മഴക്കാലത്തും വെള്ളക്കെട്ട് കാരണം യാത്രക്കാർ മറ്റ് വഴികളിലൂടെയാണ് സ്റ്റേഷനിലേക്ക് എത്തിയിരുന്നത്.
● ദേശീയപാത അതോറിറ്റിയുടെ സ്ഥലമായിട്ടും കാലങ്ങളായി ഉയരുന്ന ആവശ്യം അവഗണിക്കപ്പെടുന്നതായി ആക്ഷേപം.
● തൊട്ടടുത്ത് കുമ്പള നഗരത്തിലെ കൾവർട്ട് ഉണ്ടായിട്ടും വെള്ളം ഒഴുക്കിവിടാൻ നടപടിയില്ലെന്ന് പരാതി.
കുമ്പള: (KasargodVartha) റെയിൽവേ സ്റ്റേഷൻ പരിസരത്തെ ദേശീയപാത സർവീസ് റോഡിലെ അശാസ്ത്രീയമായ നിർമാണത്തിൽ ദുരിതത്തിലായിരിക്കുന്നത് റെയിൽവേ സ്റ്റേഷൻ കവാടം. സ്റ്റേഷൻ്റെ മുൻവശം കെട്ടിനിൽക്കുന്ന വെള്ളക്കെട്ട് ട്രെയിൻ യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.
ദേശീയപാത അതോറിറ്റിയുടെ സ്ഥലമായിട്ടുപോലും റെയിൽവേ സ്റ്റേഷൻ മുൻവശം വെള്ളക്കെട്ട് ഒഴിവാക്കാൻ കാലങ്ങളായി നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടുവരുന്നതുമാണ്. എന്നാൽ അധികൃതരാകട്ടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
തൊട്ടടുത്ത് കൾവർട്ടുണ്ടായിട്ടും നടപടിയില്ലെന്ന് പരാതി
കഴിഞ്ഞ മഴക്കാലത്ത് തന്നെ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യാത്രക്കാർ മറ്റ് വഴികളിലൂടെയാണ് സ്റ്റേഷനിലേക്ക് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിലാണ് വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടത്.
വെള്ളം ഒഴുക്കിവിടാൻ തൊട്ടടുത്ത് കുമ്പള നഗരത്തിലെ കൾവർട്ട് സംവിധാനമുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളം അതിലേക്ക് ഒഴുക്കിവിട്ടാൽ തന്നെ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ ദേശീയപാത നിർമാണ കമ്പനി അധികൃതർ ഇതിന് പോലും തയ്യാറാകുന്നില്ലെന്നാണ് പരാതി.
കുമ്പളയിലെ ട്രെയിൻ യാത്രക്കാരുടെ ഈ ദുരിതം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Waterlogging at the entrance of Kumbla railway station in Kasaragod is causing hardship to train commuters, with passengers and locals blaming faulty National Highway service road construction.
#KasargodVartha #KumblaNews #KasaragodNews #RailwayStation #Waterlogging #NHServiceRoad #MalayalamNews #AparnaNews






