റിലീഫ് പണം നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതം
Mar 24, 2012, 23:38 IST
കുമ്പള: റിലീഫിന്റെ ഭാഗമായി അരിവാങ്ങി പണം നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ആസൂത്രിതമായി കെട്ടിച്ചമച്ചതുമാണെന്നും കുമ്പള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.പി. അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി ബി.എന്‍. മുഹമ്മദലി, ട്രഷറര്‍ കെ.എം. അബ്ബാസ് പ്രസ്താവനയില്‍ അറിയിച്ചു.
റിലീഫുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വ്യാപാരിക്കോ വ്യാപാര സ്ഥാപനങ്ങള്‍ക്കോ മുസ്‌ലിം ലിഗിന്റെയോ റിലീഫ് കമ്മിറ്റിയുടെയോ ചെക്ക് നല്‍കിയിട്ടില്ലെന്നും പണമായി നല്‍കാന്‍ ബാക്കിയില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായ മാനഹാനിക്ക് ഉത്തരവാദിയായ വ്യാപാരിക്കെതിരെ നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.