city-gold-ad-for-blogger

കുമ്പള പഞ്ചായത്ത് ഭരണസമിതിയുമായി കലഹിച്ച് നിന്ന സെക്രട്ടറി കെ സുമേശിനെ സ്ഥലം മാറ്റി

Kumbla Grama Panchayat office building in Kasaragod, Kerala.
Photo: Special Arrangement

● പത്ത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുകയിൽ സെക്രട്ടറിക്ക് സംശയമുണ്ടായിരുന്നു.
● അവിശ്വാസ പ്രമേയം സി.പി.ഐ.എം, എസ്.ഡി.പി.ഐ എന്നിവർ വിട്ടുനിന്നതോടെ പരാജയപ്പെട്ടു.
● വിവാദങ്ങൾക്കിടെ സെക്രട്ടറിക്ക് സ്ഥലംമാറ്റം ലഭിച്ചതിൽ പുതിയ ചർച്ചകൾ തുടങ്ങി.

കുമ്പള: (KasargodVartha) പഞ്ചായത്ത് ഭരണസമിതിയുമായി തർക്കത്തിലായിരുന്ന കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേശിന് ഒടുവിൽ സ്ഥലംമാറ്റം. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലേക്കാണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചത്. പത്തനംതിട്ട അടൂർ സ്വദേശിയായ ആശിഷ് ജോൺസണാണ് കുമ്പളയിലെ പുതിയ സെക്രട്ടറി. ഇദ്ദേഹത്തിന് പുതിയ നിയമനമാണ്.

കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി വിവിധ വാർഷിക വികസന പദ്ധതികളുടെയും ഫണ്ടിന്റെയും കാര്യത്തിൽ സെക്രട്ടറിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുമായി പോര് കടുക്കുകയും പദ്ധതിയുടെ സബ് കരാറുകാരുമായി പോലീസ് കേസ് അടക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള തർക്കം പഞ്ചായത്തിൽ ഭരണ സ്തംഭനത്തിന് വരെ കാരണമായി.

കുമ്പള-ബദിയടുക്ക റോഡിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് ഷെൽട്ടറുമായി ബന്ധപ്പെട്ടായിരുന്നു തർക്കത്തിന് തുടക്കം. നിർമ്മാണം പൂർത്തിയായ ബസ് ഷെൽട്ടറിന് 10 ലക്ഷം രൂപയുടെ നിർമ്മാണ ചെലവിൽ സെക്രട്ടറിക്ക് സംശയം തോന്നി. എസ്റ്റിമേറ്റ് തുകയിൽ പുനഃപരിശോധന വേണമെന്ന് സെക്രട്ടറി കർശന നിലപാടെടുത്തു.

ഇത് ഭരണസമിതിയും സബ് കരാറുകാരും ചോദ്യം ചെയ്ത് രംഗത്തുവന്നു. കരാറുകാർ സെക്രട്ടറിയുടെ ഓഫീസിൽ ബഹളമുണ്ടാക്കുകയും ഫയലിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് സെക്രട്ടറി പോലീസിൽ പരാതി നൽകിയതോടെ തർക്കം കൂടുതൽ രൂക്ഷമായി. വിവിധ രാഷ്ട്രീയ പാർട്ടികൾ വിഷയം ഏറ്റെടുത്ത് രംഗത്തുവന്നു.

ബസ് ഷെൽട്ടർ നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണമുയർന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. വോട്ടെടുപ്പിൽ സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെട്ടു.

കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം; മഞ്ചേശ്വരത്തേക്ക്

കുമ്പള പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശപ്രകാരമാണ് തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരിക്കുന്നതെന്നാണ് പറയുന്നതെങ്കിലും ഭരണസമിതിയിലെ ചില അംഗങ്ങൾ ഇത് അംഗീകരിക്കുന്നില്ല.

അങ്ങനെ ഒരു തീരുമാനം പഞ്ചായത്ത് ഭരണസമിതി എടുത്തിട്ടില്ലെന്നാണ് ഇവരുടെ വാദം. സെക്രട്ടറിക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ പുതിയ വിവാദങ്ങൾക്ക് തുടക്കമിടുകയാണ് കുമ്പള ഗ്രാമപഞ്ചായത്തിൽ.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.

Article Summary: Kumbla Panchayat Secretary transferred amidst a dispute with the governing body over a bus shelter project.

#Kumbla #Panchayat #Kasargod #KeralaPolitics #Transfer #LocalGovernance

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia