city-gold-ad-for-blogger

കുമ്പള ഇൻസ്‌പെക്ടർ പി കെ ജിജേഷിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണം: ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി പ്രവാഹം

Public submitting a petition against the transfer of Kumbla Police Inspector.
Photo: Special Arrangement

● തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സ്ഥലംമാറ്റം എന്ന് ഔദ്യോഗിക വിശദീകരണം.
● കേവലം മൂന്നുമാസം മാത്രമാണ് ഇൻസ്‌പെക്ടർ കുമ്പളയിൽ ജോലി ചെയ്തത്.
● രാഷ്ട്രീയക്കാരുടെയും മാഫിയകളുടെയും സമ്മർദ്ദമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് ആക്ഷേപം.
● മാഫിയാ സംഘങ്ങളിൽ നിന്ന് കുമ്പളയെ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റം.
● സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതികൾ അയച്ചു.

കുമ്പള: (KasargodVartha) കുമ്പള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (ഇൻസ്‌പെക്ടർ) പി കെ ജിജേഷിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതികളുടെ പ്രവാഹം.

നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ ഉത്തരവുകൾ ഇറങ്ങിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഈ പട്ടികയിൽ കുമ്പള പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പി കെ ജിജേഷ് ഉൾപ്പെട്ടതാണ് നാട്ടുകാരെ ഞെട്ടിച്ചത്.

കേവലം മൂന്നുമാസം മാത്രമാണ് പി കെ ജിജേഷ് കുമ്പള പോലീസ് സ്റ്റേഷനിൽ ഹൗസ് ഓഫീസറായി ജോലിചെയ്തു വന്നിരുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥനെ രാഷ്ട്രീയക്കാരുടെയും കുമ്പളയിലെ വിവിധ മാഫിയകളുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതെന്നാണ് നാട്ടുകാർക്കിടയിൽ ശക്തമായ ആക്ഷേപം ഉയരുന്നത്.

കുറഞ്ഞ സമയം കൊണ്ട് കുമ്പളയെ ഇത്തരം മാഫിയാ സംഘങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിൽ സ്ഥലംമാറ്റ ഉത്തരവ് വന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

ജിജേഷിന്റെ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യണമെന്ന് കുമ്പളയിലെയും സമീപപ്രദേശങ്ങളിലെയും പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമാണ്. 

ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി (ഡി ജി പി), ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ അയച്ചു തുടങ്ങിയിട്ടുണ്ട്.

സ്ഥലംമാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഈ നീക്കത്തെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Kumbla Inspector P K Jijesh's transfer order faces public protest and appeals for cancellation.

#KumblaPolice #PKJijesh #TransferOrder #PublicProtest #KasargodNews #KeralaPolice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia