city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചായത്തു­കള്‍ സന്നദ്ധ സംഘട­ന­ക­ളുടെ സേവനം പ്രയോ­ജ­ന­പ്പെ­ടു­ത്തണം : മന്ത്രി

പഞ്ചായത്തു­കള്‍ സന്നദ്ധ സംഘട­ന­ക­ളുടെ സേവനം പ്രയോ­ജ­ന­പ്പെ­ടു­ത്തണം : മന്ത്രി
കുമ്പള : ഗ്രാമ വിക­സ­ന­ത്തിന് സന്നദ്ധ സംഘ­ട­ന­കള്‍ക്ക് പ്രമുഖ സ്ഥാന­മാണുള്ള­തെന്ന് ഗ്രാമ വിക­സന വ­കുപ്പ് മന്ത്രി ശ്രീ കെ.­സി. ജോസഫ് അഭി­പ്രാ­യ­പ്പെ­ട്ടു. വിക­സന പരി­പാ­ടി­കള്‍ മുന്നോട്ടു വെക്കു­ന്ന­വര്‍ വിമര്‍ശ­ന­ങ്ങളെ ഭയ­പ്പെ­ട­രു­തെന്നും അദ്ദേഹം ഓര്‍മ്മി­പ്പി­ച്ചു.

കുമ്പ­ള­യില്‍ രൂപീ­ക­രി­ക്ക­പ്പെട്ട കുമ്പള ഡവ­ല­പ്പ്‌മെന്റ് കൗണ്‍സി­ലിന്റെ പ്രവര്‍ത്ത­നോ­ദ്ഘാ­ടനം നിര്‍വ്വ­ഹിച്ച് സംസാ­രി­ക്കു­കാ­യി­രുന്നു അദ്ദേഹം. പഞ്ചാ­യ­ത്തു­കള്‍ വിക­സ­ന­ പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ സന്നദ്ധ സംഘ­ട­ന­ക­ളുടെ സഹാ­യവും ഇട­പെ­ട­ലു­കളും സംശ­യ­ത്തോടെ നോക്കി­ക്കാ­ണുന്ന നില മറ്റി­യെ­ടു­ക്കേ­ണ്ട­തു­ണ്ടെന്നും അദ്ദേഹം കൂട്ടി­ച്ചേര്‍­ത്തു.

കെ.­ഡി.­സി­യുടെ ഓഫീസ് ഉദ്ഘാ­ടനം മഞ്ചേ­ശ്വരം എം.­എല്‍.­എ. ശ്രീ പി.­ബി. അബ്­ദുര്‍ റസാഖ് നിര്‍വ്വ­ഹി­ച്ചു. കെ.­ഡി.­സി. ചെയര്‍പേ­ഴ്‌സന്‍ ശ്രീമതി ഫരിദാ സക്കീര്‍ അദ്ധ്യ­ക്ഷ­യാ­യി. വിക­സന രേഖ­യുടെ പ്രകാ­ശനം മന്ത്രിക്ക് നല്‍കി­ക്കൊണ്ട് മുന്‍ മഞ്ചേ­ശ്വരം ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡന്റ് ശ്രീ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നിര്‍വ്വ­ഹി­ച്ചു.

കാസ­റ­ഗോഡ് റൂറല്‍ ബാങ്ക് പ്രസി­ഡന്റ് ശ്രീ പി. ഗംഗാധരന്‍ നായര്‍ തുളു അക്കാ­ഡമി ചെയര്‍മാന്‍ ശ്രീ സുബ്ബയ്യ റൈ, കുമ്പള ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡന്റ് ശ്രീമതി പി.­എ­ച്ച്. റംല, മുസ്ലിം ലീഗ് കുമ്പള പഞ്ചാ­യത്ത് കമ്മിറ്റി പ്രസി­ഡന്റ് ശ്രീ വി.­പി. അബ്ദുല്‍ ഖാദര്‍ ഹാജി, കോണ്‍ഗ്രസ് കുമ്പള ബ്ലോക്ക് പ്രസി­ഡന്റ് ശ്രീ സഞ്ചീവ റൈ, സി.­പി.­എം. ഏരിയ സെക്ര­ട്ടറി ശ്രീ പി. രഘു­ദേ­വന്‍ മാസ്റ്റര്‍, കെ.­വി.­വി.­ഇ.­എ­സ്. കുമ്പള പ്രസി­ഡന്റ് ശ്രീ പി.­കെ.എസ്. ഹമീദ്, എസ്.­ജെ.­ഡി. ജില്ലാ സെക്ര­ട്ടറി അ­ഹ­്മ­ദലി തുട­ങ്ങി­യ­വര്‍ സംസാ­രി­ച്ചു.


പത്മനാ­ഭന്‍ ബ്ലാത്തൂര്‍ കെ.­ഡി.­സി.യെ പരി­ച­പ്പെ­ടു­ത്തി. കെ.­ഡി.­സി. ജ­നറല്‍ സെക്ര­ട്ടറി ശ്രീ പി.­കെ. ലാല്‍ സ്വാഗ­ത­വും അശോക് ബാഡൂര്‍ നന്ദിയും പറ­ഞ്ഞു.


Keywords: Kumbala, Minister K.C Joseph, Development project, P.B. Abdul Razak, Golden-Abdul-Khader, Secretary, Manjeshwaram, kasaragod, KDC Inaugrated

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia