കുമ്പാര്‍ ഉടുവ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു
Updated: Nov 14, 2025, 10:12 IST
മൊഗ്രാല്‍പുത്തൂര്‍: പുതുക്കിപണിത കമ്പാര്‍ ഉടുവ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പള്ളിയുടെ വഖഫ് കര്‍മ്മം മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി നിര്‍വ്വഹിച്ചു. സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ പയ്യക്കി മുഖ്യാതിഥിയായിരുന്നു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ശരീഫ് ഫൈസി, അബ്ബാസ് സഖാഫി, മുഹമ്മദ് നസീഹ് ദാരിമി, സുബൈര്‍അസ്ഹരി, മുഷ്താഖ് ദാരിമി, ഇബ്രാഹിം മദനി, അബ്ബാസ് ദാരിമി, മുഹമ്മദ് മുസ്‌ല്യാര്‍, അഷ്‌റഫ് ഫൈസി, അബ്ദുല്ല മൂണ്‍ലൈറ്റ്, യു.എം.അബ്ദുല്ലക്കുഞ്ഞി, ഷാഫി തോട്ടം, യു.എസ്. അബ്ദുല്ല, പി.എം. മുനീര്‍ ഹാജി, സലഹുദ്ദീന്‍ ഉടുവ പ്രസംഗിച്ചു.
Keywords: Mogral Puthur, Kasaragod







