city-gold-ad-for-blogger

കുമ്പളയിലെ ട്രാഫിക് പരിഷ്കരണം അനിശ്ചിതത്വത്തിൽ: നടപ്പിലാക്കൽ വൈകുന്നു

Kumbala town traffic congestion
Photo: Special Arrangement

● കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കായി പുതുതായി പണിത നാല് ബസ് ഷെൽട്ടറുകൾ ഉപയോഗിക്കും.
● ഓട്ടോകൾ, ഗുഡ്‌സ്, ടാക്‌സി കാറുകൾ എന്നിവയ്ക്ക് പ്രത്യേക പാർക്കിങ് ഏരിയകൾ നിശ്ചയിച്ചു.
● വെള്ളിയാഴ്ച അടിയന്തിര പഞ്ചായത്ത് ബോർഡ് യോഗം തുടർനടപടികൾ തീരുമാനിക്കും.
● പരിഷ്കരണം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.

കുമ്പള: (KasargodVartha) കുമ്പള ടൗണിൽ നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത് വൈകുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്ച (2025 ഒക്ടോബർ 6) മുതൽ നടപ്പിലാക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ തീരുമാനം. 

എന്നാൽ, ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു ഏകദേശ ധാരണയിൽ എത്താൻ ഇനിയും പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്ന് അറിയുന്നു.

ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ബസ് ഷെൽട്ടറുകളിൽ നിർത്തിയിടേണ്ട ബസുകളും റൂട്ടുകളും രേഖപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോകൾക്കുള്ള പാർക്കിങ് ഏരിയകളും നിശ്ചയിച്ചു. 

എന്നിട്ടും ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. വെള്ളിയാഴ്ച (2025 ഒക്ടോബർ 10) അടിയന്തിര ബോർഡ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അതിനുശേഷമായിരിക്കും തുടർനടപടികളെന്നാണ് വിവരം.

ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകൾ നിശ്ചയിച്ച പാർക്കിങ് ഏരിയകളിൽ നിലവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ അനുവദിച്ചിട്ടുള്ളതും ഓട്ടോറിക്ഷകൾക്ക് തന്നെയാണ്. ഗുഡ്‌സ്, ടാക്‌സി കാർ വാഹനങ്ങൾക്കും പാർക്കിങ്ങിന് സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. അത് രേഖപ്പെടുത്തി മാർക്ക് ചെയ്യുന്ന ജോലികളിലാണ് പഞ്ചായത്ത് അധികൃതർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നിലവിലെ ബസ് സ്റ്റാൻഡ് പൂർണ്ണമായും ഒഴിവാക്കി, ബസുകൾക്ക് കെഎസ് ടി പി ബദിയടുക്ക റോഡിലാണ് പാർക്കിങ്ങിന് സ്ഥലം അനുവദിച്ചിട്ടുള്ളത്. കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഇവിടെ സൗകര്യം ഒരുക്കും. പുതുതായി പണിത നാല് ബസ് ഷെൽട്ടറുകൾ ഇതിനായി ഉപയോഗപ്പെടുത്തും. ബദിയടുക്ക റോഡിലെ ഇരു ഭാഗങ്ങളിലുമായിട്ടാണ് ബസ് പാർക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

പരിഷ്കരണം പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും വിജയകരമായാൽ അത് നിലനിർത്താനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അതിനിടെ, കുമ്പള ബസ് സ്റ്റാൻഡ് നിർമ്മാണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നിലവിലെ സ്റ്റാൻഡ് പ്രദേശം തെരുവ് കച്ചവടക്കാരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.

കുമ്പളയിലെ ട്രാഫിക് പരിഷ്കരണം വൈകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.

Article Summary: Kumbala traffic reform is delayed due to lack of consensus; a board meeting is set for Friday.

#Kumbala #TrafficReform #KasargodNews #PanchayatNews #TrafficJam #KeralaLocalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia