Traffic Issues | കുമ്പള ടൗണിലേക്കുള്ള വാതിലടയുമെന്ന് ഏതാണ്ട് ഉറപ്പായി; ശേഷിക്കുന്ന ദേശീയപാത നിർമാണ ജോലികൾക്ക് തുടക്കം; ഒഴിയാതെ ആശങ്ക

● ദേശീയപാത നിർമ്മാണം വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാഴ്ത്തുന്നു.
● ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത.
● വലിയ വാഹനങ്ങൾക്കും ടൗണിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
കുമ്പള: (KasargodVartha) ദേശീയപാത നിർമാണം കുമ്പള ടൗണിന്റെ വാതിൽ അടച്ചുകൊണ്ടാകരുതെന്ന നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം അതികൃതർ ചെവി കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമായി. ട്രാഫിക് ജംഗ്ഷനിൽ ശേഷിക്കുന്ന ദേശീയപാത നിർമ്മാണ ജോലികൾക്ക് തുടക്കവുമായി. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യാപാരികളും, നാട്ടുകാരും വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ജനപ്രതിനിധികളെയും കണ്ട് നിവേദനങ്ങളും നൽകിയിരുന്നു. ഒന്നും പരിഗണിക്കാതെയാണ് നിർമ്മാണവുമായി കമ്പനി അധികൃതർ മുന്നോട്ടുപോകുന്നതെന്നാണ് ആരോപണം. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുമ്പള ബസ് സ്റ്റാൻഡിൽ നിന്ന് മംഗ്ളുറു-തലപ്പാടി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പോകാൻ ബസ് സ്റ്റാൻഡിന് മുന്നിലൂടെ തന്നെ നിർമ്മാണ കമ്പനി അധികൃതർ കഴിഞ്ഞാഴ്ച താൽക്കാലികമായി റോഡ് സൗകര്യം ഒരുക്കിയിരുന്നു. ഗതാഗതത്തിനായി ഇത് തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവഴി തന്നെയാണ് കാസർകോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുമ്പള ടൗണിലും ഇപ്പോൾ പ്രവേശിക്കുന്നത്. അവശേഷിക്കുന്ന ജംഗ്ഷനിലെ ദേശീയപാത നിർമ്മാണ ജോലികൾ പുനരാരംഭിച്ചതോടെ ദേശീയപാത അടുത്തമാസം അവസാനത്തോടെ പൂർണമായും തുറന്നു കൊടുത്താൽ കുമ്പള ടൗണിലേക്ക് വാഹനങ്ങൾക്ക് എത്തണമെങ്കിൽ 200 മീറ്റർ അകലെ റെയിൽവേ സ്റ്റേഷന് മുൻവശമുള്ള അടിപ്പാത സൗകര്യം ഉപയോഗപ്പെടുത്തേണ്ടിവരും.
ഇത് വ്യവസായ- വാണിജ്യ ആവശ്യങ്ങൾക്ക് ചരക്കുമായി പോകുന്ന കണ്ടെയ്നർ ലോറികൾക്കും മറ്റും വലിയ പ്രയാസം സൃഷ്ടിക്കുകയും വലിയ ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്യുമെന്ന് നാട്ടുകാർ വിലയിരുത്തുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, കുമ്പള ടൗണിന്റെ പ്രവേശന മാർഗ്ഗം അടഞ്ഞുപോകാതെ ദേശീയപാത നിർമ്മാണം പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
80-150 characters): National highway construction in Kumbala town is causing road closures, raising concerns among local businesses about traffic disruptions.
#KumbalaNews #KasargodNews #NationalHighway #RoadConstruction #TrafficIssues #LocalProtests