ആരിക്കാടിയിലെ ടോൾ ഗേറ്റ്: കേന്ദ്രസർക്കാരും, ദേശീയപാത അതോറിറ്റിയും രണ്ട് തട്ടിൽ
● കേസ് ഈ മാസം 28-ന് വീണ്ടും പരിഗണിക്കും.
● പൊതുജന താൽപര്യം മുൻനിർത്തി ടോൾ പ്ലാസയിൽ നിന്ന് പിന്മാറണമെന്ന് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
● 22 കിലോമീറ്ററിൽ ടോൾ ഇല്ലാതാക്കാൻ ബി.ജെ.പി. ഇടപെടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
● അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ. അറിയിച്ചു.
ഉപ്പള: (KasargodVartgha) കുമ്പളയിൽ ടോൾ പ്ലാസ പ്രവർത്തിപ്പിക്കുന്നതിനും, ദേശീയപാതയിൽ ടോൾ പിരിക്കുന്നതിനും നിലവിൽ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസർക്കാറിന്റെ അനുമതിയില്ലെന്ന ഹൈകോടതിയുടെ നിരീക്ഷണം പൊതുജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായി ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി ചെയർമാൻ എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ടോൾ പ്ലാസയുടെ പ്രവർത്തനം തുടങ്ങാനോ,ടോൾ വാങ്ങാനോ അതോറിറ്റിക്ക് കഴിയില്ലായെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജനകീയ സമരങ്ങളാണ് കോടതിയുടെയും, കേന്ദ്രസർക്കാറിന്റെയും അനുകൂലമായ ഇടപെടലിന് വഴിവെച്ചതെന്ന് പ്രതീക്ഷിക്കുന്നതായി എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.
ടോൾ പിരിവ് കേന്ദ്രാനുമതിക്ക് ശേഷം:
കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ ടോൾ പ്ലാസയുടെ പ്രവർത്തനം തുടങ്ങുകയോ,ടോൾ ശേഖരിക്കുകയോ ചെയ്യുകയുള്ളൂവെ ന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതി മുമ്പാകെ സമ്മതിച്ചു. ഇതിൽ ഒരു വ്യക്തത വരു ത്താൻ കഴിയാത്തതിനാൽ ദേശീയപാത അതോറിറ്റി നേരത്തെ രണ്ട് പ്രാവശ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നില്ല.
സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി എസ് ഡയസിന്റെതാണ് കഴിഞ്ഞ ദിവസത്തെ ഈ നിർണ്ണായക ഉത്തരവ്.ഇതോടെ, കുമ്പള ടോൾ പ്ലാസയുടെ അവസാന തീരുമാനം നൽകുന്ന കേന്ദ്രസർക്കാറിന്റേതാണെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്.
ബിജെപി നേതൃത്വം ഇടപെടണം:
ഈ സാഹചര്യത്തിൽ, പൊതുജന താൽപര്യം മുൻനിർത്തി ബിജെപി നേതൃത്വം ഇടപെട്ട് കേന്ദ്രസർക്കാരിൽ നിന്ന് കുമ്പള ടോൾ പ്ലാസ ഒഴിവാക്കാൻ ഇടപെടലുണ്ടാകുമെ ന്ന് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ പ്രത്യാശ പ്രകടിപ്പിച്ചു.
22 കിലോമീറ്ററിൽ ടോൾ ഇല്ലാതാക്കാൻ ബിജെപി നേതൃത്വം ഇടപെടണമെന്ന് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ബിജെപി നേതൃത്വത്തോടും, കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.
കേസ് ഈ മാസം 28-ന് വീണ്ടും പരിഗണിക്കുന്ന സമയത്ത് കേന്ദ്രസർക്കാറും, ദേശീയപാത അതോറിറ്റിയും ഈ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കണമെ ന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സമരവുമായി മുന്നോട്ട് പോകും:
ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങളുമായി ആക്ഷൻ കമ്മിറ്റി മുന്നോട്ട് പോകുമെന്നും എംഎൽഎ അറിയിച്ചു.
ആക്ഷൻ കമ്മിറ്റി വർക്കിംഗ് ചെയർമാൻ സി എ സുബൈർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഷ്റഫ് കാർള, നാസർ മൊഗ്രാൽ, എ കെ ആരിഫ്, രഘുദേവൻ മാസ്റ്റർ, ലോകനാഥ് ഷെട്ടി, ലക്ഷ്മണ പ്രഭു, അബ്ദുല്ലത്തീഫ് കുമ്പള,കെ ബി യൂസഫ്,പൃഥ്വിരാജ് ഷെട്ടി,ഫാറൂഖ് ഷിറിയ,അസീസ് കളത്തൂർ,ബി എൻ മുഹമ്മദലി,ജംഷീർ മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു.
കുമ്പള ടോൾ പ്ലാസ വിഷയത്തിൽ ഹൈകോടതിയുടെ ഈ നിരീക്ഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Kumbala Toll Plaza operation lacks central approval, High Court notes, giving hope to protesters.
#KumbalaTollPlaza #NHAI #KeralaHighCourt #TollViruddhaActionCommittee #AKMAshraf #Kasaragod






