മൈം തടഞ്ഞത് ചട്ടം ലംഘിച്ചതിനാൽ; അധ്യാപകർക്ക് തെറ്റില്ലെന്ന് കുമ്പളയിലെ വിദ്യാർത്ഥിനികൾ
● മൈമിന്റെ നിയമാവലിക്ക് വിരുദ്ധമായി പരിപാടി അവതരിപ്പിച്ചതാണ് തടയാൻ കാരണം.
● ഫലസ്തീൻ വിഷയം പ്രമേയമാക്കിയത് കൊണ്ടല്ല മൈം തടഞ്ഞതെന്നും വിദ്യാർത്ഥികൾ.
● 'വൈബ്' ഉണ്ടാക്കാനാണ് ഡോളും, ഫ്ലക്സും, കൊടിയും ഉപയോഗിച്ചതെന്ന് വിദ്യാർത്ഥിനി വൈഷ്ണവി.
● മത്സരത്തിലെ നിയമലംഘനമാണ് കർട്ടൻ ഇടാൻ അധ്യാപകരെ പ്രേരിപ്പിച്ചത്.
കുമ്പള: (KasargodVartha) മൈം വിഷയത്തിൽ അധ്യാപകരുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾ.
'വൈബ്' ഉണ്ടാക്കാൻ വേണ്ടിയാണ് ഡോളും, ഫ്ലക്സും, കൊടിയും ഉപയോഗിച്ചതെന്ന് പ്ലസ്ടു വിദ്യാർത്ഥിനിയായ വൈഷ്ണവിയും മറ്റ് കുട്ടികളും കാസർകോട് വാർത്തയോട് പറഞ്ഞു.
മൈമിന്റെ നിയമാവലിക്ക് വിരുദ്ധമായി പരിപാടി അവതരിപ്പിച്ചത് കൊണ്ടാണ് അധ്യാപകർ കർട്ടൻ ഇട്ടത്. അല്ലാതെ പാലസ്തീൻ വിഷയം പ്രമേയമാക്കിയത് കൊണ്ടല്ല തടയപ്പെട്ടതെന്നും സഹപാഠികളായ ഇവർ പറയുന്നു.
കുമ്പള സ്കൂളിലെ മൈം വിവാദത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
Article Summary: Kumbala Govt HSS students clarify teachers stopped mime due to rules violation, not Palestine theme.
#KumbalaSchool #MimeControversy #StudentsSupportTeachers #PalestineIssue #SchoolNews #Kasargod






