city-gold-ad-for-blogger

പോരാട്ടത്തിൽ ഒപ്പത്തിനൊപ്പം: കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡ് ബിജെപി നിലനിർത്തുമോ? യുഡിഎഫ് റിബൽ, ലീഗ്, എസ്ഡിപിഐ സ്ഥാനാർത്ഥികൾ പോര് കടുപ്പിച്ചു

Four candidates campaigning for Kumbala Railway Station Ward.
Photo: Special Arrangement

● കോൺഗ്രസ് സ്ഥാനാർത്ഥി സമീറാ റിയാസ് ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതയായി മത്സരിക്കുന്നു.
● വിമത സ്ഥാനാർത്ഥിക്ക് ഇടതുമുന്നണിയുടെ പിന്തുണയുണ്ട്.
● ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
● മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇനാസ് ഫവാസ് കോയിനൂരാണ്.
● എസ്ഡിപിഐ സ്ഥാനാർത്ഥി ഫാഹിമാ നൗഷാദ് എം എം അഴിമതി വിഷയങ്ങൾ ഉയർത്തുന്നു.

കുമ്പള: (KasargodVartha) വീറും വാശിയും നിറഞ്ഞ പോരാട്ടത്തിലാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ്, റെയിൽവേ സ്റ്റേഷൻ. നിലവിലെ വാർഡ് നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. അതേസമയം, വാർഡ് വിഭജനം യുഡിഎഫിന് അനുകൂലമായെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ അവകാശവാദം.

നേരത്തെ ഓൾഡ് ബത്തേരി വാർഡിൽ കോൺഗ്രസായിരുന്നു മത്സരിച്ചുകൊണ്ടിരുന്നത്. ആ പ്രതീക്ഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയും കണ്ടുവച്ചിരുന്നു; കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സമീറാ റിയാസിനെ. 

എന്നാൽ, യുഡിഎഫിന് അനുകൂലമായി മാറിയ റെയിൽവേ സ്റ്റേഷൻ വാർഡ് മുസ്ലിം ലീഗ് കോൺഗ്രസിന് നൽകാൻ തയ്യാറായില്ല. ഇത് കോൺഗ്രസിനെ ചൊടിപ്പിച്ചു. തുടർന്ന് സമീറാ റിയാസ് സ്വതന്ത്രയായി മത്സരരംഗത്തിറങ്ങുകയും ചെയ്തു. സമീറാ റിയാസിന് ഇടതുമുന്നണിയുടെ പിന്തുണയുമുണ്ട്.

കോൺഗ്രസ്-ലീഗ് തർക്കം തങ്ങൾക്ക് നേട്ടമാക്കി മാറ്റാനാണ് വാർഡിൽ അടിവേരുള്ള എസ്ഡിപിഐയുടെ ശ്രമം. ഫാഹിമാ നൗഷാദ് എം എം ആണ് ഇവിടെ എസ്ഡിപിഐ സ്ഥാനാർത്ഥി. മുസ്ലിം ലീഗിൽ ഇനാസ് ഫവാസ് കോയിനൂരാണ് സ്ഥാനാർത്ഥി. മൂന്ന് സ്ഥാനാർത്ഥികളും പോരാട്ടം കടുപ്പിച്ചതോടെ ഈ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി മാറി.

ലീഗിന്റെയും എസ്ഡിപിഐയുടെയും യുഡിഎഫ് വിമതന്റെയും സ്ഥാനാർത്ഥിത്വത്തിനിടയിൽ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി സ്ഥാനാർത്ഥി സുമിത്രാ ഗട്ടി പറയുന്നു. ന്യൂനപക്ഷ വോട്ടുകൾക്കിടയിലെ ഭിന്നത തങ്ങൾക്ക് അനുകൂലമാക്കി മാറ്റി ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കുമ്പള ടൗൺ, ബത്തേരി വാർഡുകളെ വേർതിരിച്ചാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. കുമ്പള ഗ്രാമപഞ്ചായത്തിലെ അഴിമതി ആരോപണങ്ങൾ തുറന്നുകാട്ടിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നത്. 

എന്നാൽ, 'എസ്ഡിപിഐയുടെ പിന്തുണയോടെയാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണം അഞ്ചുവർഷം നിലനിർത്തിയതെന്നും, അതുകൊണ്ട് അഴിമതിയിൽ എസ്ഡിപിഐക്കും പങ്കുണ്ടെന്നും' യുഡിഎഫ് വിമത സ്വതന്ത്ര സ്ഥാനാർത്ഥി സമീറാ റിയാസ് വിമർശിക്കുന്നു. കുമ്പളയിലെ വികസനമില്ലായ്മ തുറന്നുകാട്ടിയാണ് താൻ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സമീറാ റിയാസ് പറയുന്നുണ്ട്.

അതേസമയം, മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രാദേശിക വിഷയങ്ങൾക്കുപരി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്.

കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിലെ ഈ കടുത്ത മത്സരം ആർക്ക് അനുകൂലമാകും? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. സുഹൃത്തുക്കളുമായി പങ്കുവെക്കൂ.

Article Summary: Kumbala Railway Station ward sees a tough four-cornered fight involving BJP, Muslim League, SDPI, and a UDF rebel candidate backed by LDF.

#KumbalaElection #LocalBodyPolls #Kasaragod #UDFRebel #BJP #SDPI

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia