city-gold-ad-for-blogger

കുമ്പള റെയിൽവേ സ്റ്റേഷനിൽ പുതിയ വികസന സാധ്യതകൾ; ഉള്ളാളിലെ ടിആർഡി മാറ്റാൻ ആലോചന, കേരളത്തിന് പ്രത്യേക സോൺ വേണമെന്ന ആവശ്യവും ശക്തം

Representational image reflecting railway station development and TRD relocation in Kumbala, Kasaragod
Photo: Special Arrangement

● വിശാഖപട്ടണം ആസ്ഥാനമായി പുതിയ സൗത്ത് കോസ്റ്റ് റെയിൽവേ സോൺ വന്നതോടെയാണ് കേരളത്തിന്റെ ആവശ്യത്തിന് ജീവൻ വെച്ചത്
● ഉള്ളാളിലെ റെയിൽവേ ഇലക്ട്രിക്കൽ ടിആർഡി (ട്രാക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ) സംവിധാനം കുമ്പളയിലേക്ക് മാറ്റാൻ റെയിൽവേ തലത്തിൽ ആലോചന
● കുമ്പള റെയിൽവേ സ്റ്റേഷനിലെ 34 ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിടുന്നത്
● മംഗ്ളൂരു മേഖല മൈസൂരിലേക്ക് മാറുമ്പോൾ വൈദ്യുതി മേഖലയിലുണ്ടാകുന്ന വിഭജനമാണ് കുമ്പളയ്ക്ക് അനുകൂലമാകുന്നത്

കാസർകോട്: (KasargodVartha) പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനവും, തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കവും സജീവമായ സാഹചര്യത്തിൽ കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് പ്രത്യേക സോൺ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.

ദക്ഷിണേന്ത്യയിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും പരിഗണിക്കുമ്പോൾ കേരളം പ്രധാന വിപണിയാണെങ്കിലും റെയിൽവേ സ്റ്റേഷൻ വികസനം, പാത ഇരട്ടിപ്പിക്കൽ, മറ്റു നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കേന്ദ്രത്തിൽനിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല എന്നത് ഓരോ ബജറ്റ് അവതരണത്തിനു ശേഷവും വ്യക്തമാകുന്നതാണ്.

നിലവിൽ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേ സോണിൻ്റെ കീഴിലാണ് കേരളത്തിലെ ഭൂരിഭാഗം റെയിൽവേ ശൃംഖലയുമുള്ളത്. വലിപ്പത്തിൻ്റെ കാര്യത്തിൽ രാജ്യത്തെ 19 റെയിൽവേ സോണുകളിൽ നാലാം സ്ഥാനത്താണ് ദക്ഷിണ റെയിൽവേ. വെസ്റ്റേൺ, സൗത്ത് സെൻട്രൽ സോണുകൾക്കൊപ്പം ആറ് ഡിവിഷനുകൾ ഉള്ള രാജ്യത്തെ ഏറ്റവും വലിയ സോണുകളിൽ ഒന്നുമാണിത്. നിലവിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്ക് പുറമേ കൊങ്കൺ റെയിൽവേയുടെ പരിധിയിലുള്ള പാതകളുമാണ് കേരളത്തിലുള്ളത്.

വിശാഖപട്ടണം മാതൃകയും കേരളത്തിൻ്റെ പ്രതീക്ഷയും

വിശാഖപട്ടണം ആസ്ഥാനമായി രൂപീകരിച്ച സൗത്ത് കോസ്റ്റ് റെയിൽവേ സോൺ പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിന് പുതിയ സോൺ രൂപീകരണത്തിനുള്ള സാധ്യതയെ കുറിച്ചുള്ള ചർച്ചയും സജീവമായിരിക്കുകയാണ്.

പുതിയ സോണുകൾ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നിലവിലുള്ള സോണുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നുമാണ് റെയിൽവേയുടെ നിലപാട് എന്ന് പറയുമ്പോഴാണ് വിശാഖപട്ടണം സൗത്ത് കോസ്റ്റ് റെയിൽവേ സോൺ പ്രവർത്തനമാരംഭിച്ചത്. സ്വന്തമായി ഒരു റെയിൽവേ സോൺ എന്ന കേരളത്തിൻ്റെ ആവശ്യത്തിനും അടിസ്ഥാനമാകുന്നത് ഇതാണ്.

വികസന പ്രതീക്ഷയിൽ കുമ്പള

അതിനിടെ കാസർകോട്ടെ കുമ്പള റെയിൽവേ സ്റ്റേഷനിലെ 34 ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. ഉള്ളാളിലെ റെയിൽവേ ഇലക്ട്രിക്കൽ ടിആർഡി (ട്രാക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ) കുമ്പളയിലേക്ക് മാറ്റാൻ റെയിൽവേ ആലോചിക്കുന്നതായാണ് വിവരം.

മംഗളൂരു മേഖല മൈസൂരിലേക്ക് മാറുമ്പോൾ റെയിൽവേ വൈദ്യുതി മേഖലയിലും വിഭജനം വരുന്നതോടെയാണ് ഇങ്ങനെയൊരു മാറ്റം റെയിൽവേ ആലോചിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറും ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം കുമ്പളയും കാസർകോടും സന്ദർശിച്ചിരുന്നു.

റെയിൽവേ വികസനത്തിൽ വീണ്ടും കുമ്പള ചർച്ചയാകുന്നതിൽ യാത്രക്കാരും നാട്ടുകാരും ആഹ്ലാദത്തിലാണ്. ടിആർഡി സംവിധാനം കുമ്പളയിലായാൽ മറ്റുള്ള വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടുമെന്ന് യാത്രക്കാർ വിശ്വസിക്കുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: As efforts to bifurcate divisions proceed, the demand for a separate railway zone for Kerala is growing stronger, alongside promising discussions to relocate the Ullal electrical TRD facility to a 34-acre site in Kumbala, which could boost local railway infrastructure.

#KasargodVartha #KeralaRailway #PalakkadDivision #ThiruvananthapuramDivision #SouthernRailway #KumbalaRailwayStation #KasaragodNews #MalayalamNews #IndianRailways #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia