city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറു മാസം മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത കുമ്പള പി.കെ നഗര്‍- ബംബ്രാണ ജംഗ്ഷന്‍ റോഡ് തകര്‍ന്നു; വിജിലന്‍സ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തി

കുമ്പള: (www.kasargodvartha.com 18/10/2016) ആറു മാസം മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത കുമ്പള പി.കെ നഗര്‍- ബംബ്രാണ ജംഗ്ഷന്‍ റോഡ് തകര്‍ന്നു. ഇതു സംബന്ധിച്ച് ജി.എച്ച്.എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സി ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എഞ്ചിനീയര്‍മാര്‍ ഉള്‍പെടെയുള്ള വിദഗ്ദ്ധ സംഘത്തെ കൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത റോഡ് പരിശോധിപ്പിക്കുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് സി ഐ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖിന്റെ പദ്ധതി തുക
ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. അരകിലോമീറ്റര്‍ ദൂരം വരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുത്തയാള്‍ 20 ശതമാനം കുറച്ച് 20 ലക്ഷത്തിനാണ് കരാര്‍ സ്വന്തമാക്കിയത്. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് രണ്ടു മാസം കൊണ്ട് തന്നെ റോഡ് തകരാന്‍ തുടങ്ങിയിരുന്നു.

പദ്ധതി തുക പാസാകാത്തതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പ് അവധി ദിവസം കരാറുകാരന്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന് മുകളില്‍ ഒന്നര ഇഞ്ച് കനത്തില്‍ തട്ടിക്കൂട്ടി പ്ലാസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും റോഡ് നിര്‍മ്മാണത്തില്‍ കാര്യമായ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളതെന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോണ്‍ക്രീറ്റ് റോഡില്‍ വീണ്ടും പ്ലാസ്റ്റര്‍ നടത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഓവര്‍സിയര്‍ പോലുമില്ലാതെയാണ് മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്.

എസ്റ്റിമേറ്റില്‍ പറഞ്ഞ രീതിയിലുള്ള കോണ്‍ക്രീറ്റല്ല റോഡില്‍ നടത്തിയതെന്നും അതുകൊണ്ടുതന്നെ റോഡുപണി ചെയ്ത കരാറുകാരനെതിരെയും ഉത്തരവാദികളായ എഞ്ചിനീയര്‍ക്കും, ഓവര്‍സിയര്‍മാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരായ ജിഎച്ച്എം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. വിജിലന്‍സ് പരാതിക്കാരില്‍ നിന്നും തെളിവ് ശേഖരിക്കുകയും ചെയ്തു. എസ്റ്റിമേറ്റ് പ്രകാരമുള്ള പണി നടത്താതെ കരാറുകാരന്‍ പദ്ധതി തുക മുഴുവനും കൈപറ്റി കഴിഞ്ഞിട്ടുണ്ട്.
ആറു മാസം മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത കുമ്പള പി.കെ നഗര്‍- ബംബ്രാണ ജംഗ്ഷന്‍ റോഡ് തകര്‍ന്നു; വിജിലന്‍സ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തി

Also Read:
പയ്യന്‍ ആള് കൊള്ളാല്ലോ!യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

Keywords:  Kasaragod, Kerala, Kumbala, Vigilance-raid, Road-damage, complaint, Kumbala P.K Nagar- Bambrana road damaged: Vigilance team raided.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia