യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ കുമ്പള സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍
Jul 11, 2016, 12:04 IST
കുമ്പള: (www.kasargodvartha.com 11/07/2016) നിര്‍ധനകുടുംബത്തില്‍പെട്ട യുവതിയെ വിവാഹ വാഗ്ദാനംനല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുമ്പള സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുമ്പള ബംബ്രാണ ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന ഷെമീറി (28) നെയാണ് തിരുവനന്തപുരം പേട്ട പോലീസ് അറസ്റ്റുചെയ്തത്.
പേട്ട സ്വദേശിനിയായ യുവതിയെ ഷെമീറും സുഹൃത്ത് കാസര്‍കോട് സ്വദേശി സമീറും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും യുവതി ഗര്‍ഭിണിയായത് അറിഞ്ഞതോടെ മുങ്ങുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ ഷെമീറിനും സമീറിനുമെതിരെ പേട്ട പോലീസ് കേസെടുക്കുകയാണുണ്ടായത്.
രണ്ടാം പ്രതിയായ സമീറിനെ രണ്ട് മാസം മുമ്പ് പോലീസ് പിടികൂടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം രണ്ട് വര്‍ഷക്കാലമായി കര്‍ണാടക, കാസര്‍കോട്, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍കഴിഞ്ഞ ഷെമീറിനെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. ഷെമീറിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Keywords: Kumbala, Arrest, Thiruvananthapuram, Kasaragod, Molestation, Police, Kumbala native held for molesting woman