'വേലി വിളവ് തിന്നുന്നു': അനധികൃത പാർക്കിംഗ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയത് സ്വന്തം വാഹനം നിയമം ലംഘിച്ച് പാർക്ക് ചെയ്ത്; കുമ്പളയിൽ ആക്ഷേപം
● ദേശീയപാത സർവീസ് റോഡിലാണ് നിയമലംഘനം നടന്നത്.
● പിഴ ചുമത്തപ്പെട്ട വാഹന ഉടമകൾ ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തു.
● ചോദ്യം ചെയ്യലിനെ തുടർന്ന് ഉദ്യോഗസ്ഥർ തങ്ങളുടെ വാഹനം മാറ്റി.
● കഴിഞ്ഞ രണ്ട് ദിവസമായി മോട്ടോർ വാഹന വകുപ്പും പോലീസും വ്യാപക പരിശോധന നടത്തുന്നു.
● ലോക്ക് ചെയ്തും പിഴ ചുമത്തിയുമാണ് നടപടി സ്വീകരിക്കുന്നത്.
കുമ്പള: (KasargodVartha) ‘വേലി തന്നെ വിളവ് തിന്നുന്നു’ എന്ന ആക്ഷേപമാണ് കുമ്പളയിൽ ഉയർന്നിട്ടുള്ളത്. കുമ്പള ടൗണിലെ അനധികൃത പാർക്കിംഗിനെതിരെ മോട്ടോർ വാഹന വകുപ്പ് (എം വി ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് അവരുടെ വാഹനം ദേശീയപാത സർവീസ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്തുകൊണ്ടാണെന്ന ആക്ഷേപമാണ് ഉയർന്നത്. ഇത് ചോദ്യം ചെയ്ത പിഴ ചുമത്തപ്പെട്ട നിരവധി വാഹന ഉടമകൾ ഉദ്യോഗസ്ഥർക്ക് നാണക്കേടുണ്ടാക്കി.
കുമ്പളയിൽ കഴിഞ്ഞ രണ്ട് ദിവസമായി മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വ്യാപകമായി പരിശോധന നടത്തിവരുന്നുണ്ട്. നിയമലംഘനത്തിന് നടപടിയുടെ ഭാഗമായി പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്.
എന്നാൽ, മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും വാഹനങ്ങൾ പരിശോധനയ്ക്കായി നിയമം ലംഘിച്ചാണ് സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്നതെന്ന് വാഹന ഉടമകൾ പറയുന്നു. ഇതേത്തുടർന്ന്, കൂടുതൽ വാഹന ഉടമകൾ ഇത് ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർ അവരുടെ വാഹനം മാറ്റുകയും ചെയ്തതായി പറയുന്നു.
കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അനധികൃത വാഹന പാർക്കിംഗുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വാഹനങ്ങൾ ലോക്ക് ചെയ്തും പിഴ ചുമത്തിയുമാണ് നടപടി സ്വീകരിക്കുന്നത്.
ഈ വാർത്ത ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: MVD officials faced criticism in Kumbala for parking their own vehicle illegally while penalizing others.
#Kumbala #MVD #IllegalParking #Kasargod #Police #KeralaNews






