ഞങ്ങൾക്ക് മൈം അവതരിപ്പിക്കാൻ അവസരം ലഭിച്ചു, ഇനി വിവാദത്തിനില്ല: മത്സരാർത്ഥികൾ
● ഡോൾ കൊണ്ടുവന്നപ്പോൾ അധ്യാപകർ തടഞ്ഞിരുന്നില്ലെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
● പേപ്പർ ഉയർത്തിയപ്പോഴാണ് അധ്യാപകർ കർട്ടൻ താഴ്ത്തി മത്സരം തടഞ്ഞത്.
● എത്ര പേർക്ക് മത്സരിക്കാമെന്നോ, നിയമങ്ങളോ ആരും പറഞ്ഞ് തന്നിരുന്നില്ല.
● നേരത്തെ പത്ത് പേർ പങ്കെടുത്ത മത്സരം, നിയമങ്ങൾ അറിഞ്ഞ ശേഷം ആറ് പേരെ വെച്ചാണ് അവതരിപ്പിച്ചത്.
കുമ്പള: (KasargodVartha) 'ഞങ്ങൾക്ക് മൈം മത്സരം അവതരിപ്പിക്കാൻ അവസരം കിട്ടി,' അതുകൊണ്ട് തന്നെ ഇനി ഒരു വിവാദത്തിനും ഇല്ലെന്ന് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കലോത്സവ മത്സരാർത്ഥികൾ കാസർകോട് വാർത്തയോട് പറഞ്ഞു.
കർട്ടൻ താഴ്ത്തിയതിനെ തുടർന്ന് തടസ്സപ്പെട്ട മത്സരം പൂർത്തിയാക്കാൻ കഴിയാത്തതിൽ അതിയായ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ മത്സരിക്കാൻ വീണ്ടും അവസരമുണ്ടാക്കി തന്നതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
മൈമിൽ ചിഹ്നങ്ങളോ മറ്റ് സാധനങ്ങളോ കൊടിയോ ഉപയോഗിക്കരുതെന്ന് തങ്ങളോട് അധ്യാപകർ ആരും തന്നെ പറഞ്ഞിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി.
ഡോൾ കൊണ്ടുവന്നപ്പോൾ പോലും അധ്യാപകർ തടഞ്ഞിരുന്നില്ല. പിന്നീടാണ് പേപ്പർ ഉയർത്തിയപ്പോൾ അധ്യാപകർ കർട്ടൻ താഴ്ത്തി മത്സരം തടഞ്ഞതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
മൈമിൻ്റെ നിയമങ്ങൾ ആരും തന്നെ തങ്ങൾക്ക് പറഞ്ഞ് തന്നിരുന്നില്ല. എത്ര പേർക്ക് മത്സരിക്കാമെന്നും പറഞ്ഞിരുന്നില്ല. നേരത്തെ തടസ്സപ്പെട്ട മൈം അവതരിപ്പിച്ചത് 10 പേരാണ്. എന്നാൽ ഇപ്പോൾ റൂൾസ് പറഞ്ഞ് തന്നത് കൊണ്ടാണ് ആറ് പേർ മാത്രം പങ്കെടുത്ത് മത്സരം നടത്തിയത്.
കുട്ടികൾ പറഞ്ഞകാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ ഈ വാർത്ത ഇപ്പോൾ പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kumbala Govt. HSS mime contestants are happy after getting a second chance and declare they are done with the controversy.
#MimeControversy #Kalolsavam #KumbalaHSS #KeralaArtsFestival #StudentsHappy #SecondChance






