കുമ്പള മഖാം ഉറൂസ് ഡിസംബറില്‍
Jul 11, 2012, 23:10 IST
കുമ്പള: കുമ്പള ബദര്‍ ജുമാമസ്ജിദ് പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഖാസി മുഹമ്മദ് മുസ്‌ല്യാരുടെ പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കുമ്പളമഖാം ഉറൂസ് ഡിസംബര്‍ 23 മുതല്‍ 30 വരെ സംഘടിപ്പിക്കുവാന്‍ കുമ്പള ബദര്‍ ജമാഅത്തിന്റെയും അയല്‍ ജമാഅത്തുകാരുടെയും സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചു.
കുമ്പള ബദര്‍ ജുമാമസ്ജിദില്‍ നടന്ന നാള്‍കുറിക്കല്‍ യോഗം കുമ്പള മേഖല സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി ബി.എം.അബൂബക്കര്‍ ബത്തേരി അധ്യക്ഷത വഹിച്ചു. മുദരിസ് എം.അബ്ദുല്‍ സലാം ഫൈസി, മുല്‍കി അബ്ദുല്ല മൗലവി, കുഞ്ഞിപ്പ മുസ്‌ല്യാര്‍, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ എന്‍.അബ്ദുല്ല താജ്, ബി.എം.സി. സിദ്ദീഖലി, ബഷീര്‍ മുഹമ്മദ്കുഞ്ഞി, എ.എം.എ. കരീം, വി.കെ. അബ്ദുല്‍ അസീസ്, എം. അബ്ദുല്ല മാട്ടുംകുഴി, കണ്‍വീനര്‍മാരായ കെ. മുഹമ്മദലി, കണ്ണൂര്‍ അബ്ദുല്ല പ്രസംഗിച്ചു.
Keywords: Kumbala, Makham Uroos, Kasaragod